ADVERTISEMENT

കേരളാ റൈസ്, ഗോവൻ മീൻ കറി, അപ്പം, കോഫ്ത കുറുമ, ചില്ലി ചീസ് നാൻ എന്നിങ്ങനെ ഇന്ത്യൻ രുചിവൈവിധ്യങ്ങളുടെ തീൻമേശ ഒരുക്കിയിരിക്കുകയാണ് പ്രിയങ്കാ ചോപ്രയും സുഹൃത്ത് മനേഷ് ഗോയലും. സോന എന്നാണ് റസ്റ്ററന്റിന്റെ പേര്.

ഷെഫ് ഹരി നായകാണ് പ്രധാന പാചകക്കാരൻ. ഗോൾഡ്, വൈറ്റ്, ബ്ലാക്ക് നിറങ്ങളാണ് ഈ റസ്റ്ററന്റ് ഇന്റീരിയർ അലങ്കരിച്ചിരിക്കുന്നത്.

റസ്റ്ററന്റ് ഇന്റീരിയറിൽ മാത്രമല്ല അവിടുത്തെ മെനു, റസ്റ്ററന്റിന്റെ പേര്, ഇവിടെ മുഴങ്ങുന്ന സംഗീതം എല്ലാത്തിലും പ്രിയങ്കയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മനീഷ് ഗോയൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തനി നാടൻ ഇന്ത്യൻ രുചികളല്ല ഇവിടെ ലഭിക്കുന്നത്, എല്ലാത്തിന്റെയും മോഡേൻ രുചി പരീക്ഷണങ്ങളാണ്. ഇന്ത്യയിലെ പ്രസിദ്ധമായി പാനിപൂരിയെന്ന വിഭവത്തിന്റെ മൊരിഞ്ഞ പുറം കവറിനുള്ളിലെ മസാല പാനിക്ക് പകരം വോഡ്ക അല്ലെങ്കിൽ മല്ലിയിലയും ജീരകവും രുചിക്കുന്ന മെക്സിക്കൻ മദ്യമായിരിക്കും പാനി. ക്രാബ് പൂരി, തന്തൂർ റോസ്റ്റഡ് ബീറ്റ്റൂട്ട്, ചെഡാർ ദോശയ്ക്കൊപ്പം ബീൻ സോസ്...രുചിപരീക്ഷണങ്ങൾക്ക് ധൈര്യമായി കയറിചെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com