നായർ മെസ്സിലെ നെയ്മീൻ വറുത്തത് 'റൊമ്പ പ്രമാദം'; ചെന്നൈയിലെ മലയാളി രുചിപ്പെരുമ

SHARE

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ തൊട്ടടുത്താണുള്ളത് നായർ മെസ് റെസ്റ്റോറന്റ്. മലയാളി തുടങ്ങിയതാണ്. 1961 ൽ ആണിത് തുടങ്ങിയത്. വളരെ പ്രശസ്തമായതുകൊണ്ട് എവിടെ ചോദിച്ചാലും അറിയാൻ പറ്റും. വളരെ ചെറിയ ഒരു സ്ഥലത്താണ് ഈ റസ്റ്റോറന്റ് ഉള്ളത്. ഇവിടെ ഇങ്ങനെ ഒരു റസ്റ്റോറന്റ് ഉണ്ടെന്ന് തോന്നുകയില്ല. ടുവീലർ മാത്രമെ ഇവിടെ പാർക്ക് ചെയ്യാൻ പറ്റൂ കാർ ഇങ്ങോട്ട് കേറില്ല. പക്ഷെ ആൾക്കാർ ഇവിടം തേടി വരും അതുകൊണ്ട്  ഇവിടെ എപ്പോഴും തിരക്കാണ്.

nair-mess

ഇവിടുത്തെ പ്രത്യേകത ഊണ് ഇലയിൽ  ആണ് വിളമ്പുന്നത് അതിന്റെ കൂടെ വളരെ കനം കുറച്ച്  വറുത്ത നെയ്മീൻ ഫ്രൈ അര പരുവത്തിൽ ചൂടായി പൊരിച്ചത്. പിന്നെ മട്ടൺ കറി, മീൻ കറി ഇവയൊക്കെയാണ് ഇവിടുത്തെ പ്രത്യേകത. ഇത്രയും രുചികരമായ നെയ്‌മീൻ കേരള സ്റ്റൈലിൽ ഫ്രൈ ചെയ്‌തത്‌ മദ്രാസിൽ വേറെവിടെയും കിട്ടില്ല. കേരളത്തിൽ പോലും ഇത്രയും രുചികരമായ ഒരു മീൻ ഫ്രൈ കിട്ടുമോ എന്ന് സംശയമാണ്.

 English Summary : Nair Mess Chennai, located in small by- lane near chepauk stadium is always crammed with customers during lunch time.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA