ADVERTISEMENT

പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നോൺസ്റ്റിക്ക് പാത്രങ്ങൾ. പാത്രങ്ങളുടെ ആയുസ്സ് കൂട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

1. ആദ്യമായി ഉപയോഗിക്കും മുമ്പ് നോൺസ്റ്റിക്കുതലം അൽപം പാചകയെണ്ണ പുരട്ടി ഉപയോഗക്ഷമമാക്കുക.

2. മികച്ച പാചകത്തിന്, ഇടത്തരം തീയോ ചെറുതീയോ മതിയാവും. ചൂട് അധികമായാൽ ഭക്ഷണം കരിയുകയും ഊർജ്ജം നഷ്ടമാവുകയും മാത്രമല്ല, നോൺസ്റ്റിക്ക് തലത്തിനു കാലക്രമത്തിൽ നിറം നഷ്ടപ്പെടുകയും ചെയ്യും. 

3. നോൺസ്റ്റിക്ക് പാത്രത്തിൽ മരം കൊണ്ടുള്ള തവി, ചട്ടുകം എന്നിവ മാത്രം ഉപയോഗിക്കുക. 

4. ചൂടു നന്നേ ആറിയശേഷമേ പാത്രം കഴുകാവൂ. പെട്ടെന്നുള്ള താപ വ്യത്യാസങ്ങൾ പാത്രത്തിനു ഹാനികരമാണ്. 

5. ചൂടുള്ള സോപ്പു വെള്ളത്തിൽ സ്പോഞ്ചു മുക്കി പാത്രം കഴുകി വൃത്തിയാക്കാം. ചകിരി, കാരം, പ്ലാസ്റ്റിക് സ്‌ക്രബർ എന്നിവ ഉപയോഗിക്കരുത്.

6.വൃത്തിയാക്കിയ ശേഷം വെള്ളം തുടച്ച് ഉണക്കി സൂക്ഷിക്കാം.

English Summary : How to Care for Nonstick Pans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com