ഗോതമ്പ്‌പൊടി ഷേക്ക്, ഓട്സ് ഓംലറ്റ്, ചപ്പാത്തി ; ഏപ്രിലിലെ സൂപ്പർ ഹിറ്റ് പാചകക്കുറിപ്പുകൾ

top-recipes
SHARE

ഭക്ഷണകാര്യത്തിൽ മലയാളികൾക്ക് സ്വന്തമായ ചില ശൈലികൾ പണ്ടു തൊട്ടേ ഉണ്ടായിരുന്നു. പത്താം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പേർഷ്യയിൽനിന്നുള്ള അബൂ സെയ്ദ് ഇന്നാട്ടുകാർ പുലർത്തിയ ആഹാരശുദ്ധിയെക്കുറിച്ച് എഴുതിയിട്ടുള്ള സഞ്ചാരിയാണ് . ‘മലയാളികൾ വൃത്തിക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. കുളിക്കാതെ യാതൊന്നും കഴിക്കില്ല. വലതു കൈകൊണ്ടു മാത്രമേ ഭക്ഷിക്കാറുള്ളു. സാധാരണ ഗതിയിൽ വാഴയിലയിലാണ് ആഹാരം വിളമ്പുക. ഭക്ഷണശേഷം അവ ദൂരേക്ക് കളയും. ഓരോത്തർക്കും സ്വന്തം പാത്രമുണ്ടാവും. അന്യന്റെ പാത്രത്തിൽ മറ്റുള്ളവർ തൊടുകപോലും ചെയ്യില്ല. പാനീയങ്ങൾ കുടിക്കുമ്പോൾ പാത്രം ചുണ്ടിൽ മുട്ടിക്കുക പോലുമില്ല. രാവിലെയും രാത്രിയിലും ദന്തശുദ്ധി വരുത്തുക എന്നത് ഇന്നാട്ടുകാരുടെ രീതിയായിരുന്നു.’

ഭക്ഷണകാര്യത്തിൽ ലോക്ഡൗൺ സമയത്തും പലപല ട്രൻഡുകൾ മാറി മറിഞ്ഞുവന്നു, കുലുക്കി സർബത്ത്, ഫുൾജാർ സോഡ, ഡയറ്റ് സ്പെഷൽ പാചകക്കുറിപ്പുകൾ, രോഗപ്രതിരോധ ശക്തി കൂട്ടുന്ന പാനിയങ്ങൾ...എന്തൊക്കെയായാലും നാടൻ വിഭവങ്ങളോട് മലയാളികൾക്ക് എന്നും പ്രിയമുണ്ട്. ഒപ്പം ആരോഗ്യ ചിന്തകളും. ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം മനോരമ ഓൺലൈൻ പാചകം വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച പാചകക്കുറിപ്പുകൾ ഏതെന്നു നോക്കാം.

ഒരു സ്പൂൺ ഗോതമ്പ്‌പൊടി മതി ഇനി വിശപ്പും ദാഹവും മാറ്റാൻ

wheat-milk-juice

ചൂടിനെ തടുക്കാനും വയറും നിറയാനും ഈ സിമ്പിൾ ഷേക്ക് മാത്രം മതി ....Read more 

പാലും പഞ്ചസാരയും വേണ്ട ! സൂപ്പർ ഹെൽത്തി ബനാന ജ്യൂസ്...

banana-juice

നേന്ത്രപ്പഴം കൊണ്ട് ഒരു ഹെൽത്തി ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം....Read more 

ഓട്സ് ഓംലെറ്റ്‌, പ്രാതൽ രുചികരമാക്കാം...

oats-omelette

ഹെൽത്തിയായ ഓട്സ് ഓംലെറ്റ്‌ തയാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ... Read more 

മുട്ട ഈ രീതിയിൽ ഒന്നു തയാറാക്കി നോക്കൂ, രുചി അപാരം...

egg-masala

മുട്ട വരട്ടിയത് ഈ രീതിയിൽ തയാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയാറാക്കാം....Read more 

10 മിനിറ്റ് കൊണ്ട് ടേസ്റ്റി റവ പലഹാരം...

റവ സ്നാക്ക്

ഒരു കപ്പ്‌ റവയുണ്ടോ,10 മിനിറ്റിനുള്ളിൽ രുചിയുള്ള പലഹാരം തയാറാക്കാം...Read more 

പ്രഭാത ഭക്ഷണത്തിന് ഒരുക്കാം പൂ പോലെ മൃദുവായ ഇഡ്ഡലി...

soft-idli

നല്ല പൂ പോലെ മൃദുവായ ഇഡ്ഡലി തയാറാക്കി എടുക്കാം....Read more 

സോഫ്റ്റ് ചപ്പാത്തി എണ്ണയും നെയ്യും ഇല്ലാതെ...

chappathi-food-3

ഓയിലും നെയ്യും ഇല്ലാതെ സോഫ്റ്റ് ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം....Read more 

English Summary : Top recipes of April

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA