മനുഷ്യനെക്കാൾ ഉയരമുള്ള ഭീമൻ പിത്​സ, വൈറലായി ചിത്രങ്ങൾ

large-pizza
SHARE

കുട്ടികൾക്കടക്കം മുതിർന്നവർക്കും ഇഷ്ടമുള്ളതാണ് വ്യത്യസ്ത രുചിനിറച്ച  പിത്​സ. മനുഷ്യനെക്കാൾ ഉയരമുള്ള  പിത്​സ കണ്ടിട്ടുണ്ടോ? അതിശയം തോന്നുന്നുണ്ടല്ലേ, സാധാരണപിത്​സയുടെ വലുപ്പത്തിൽ നിന്നും മനുഷ്യനേക്കാളും ഉയരമുള്ള പിത്​സ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

അമേരിക്കയിലെ ഒരു റസ്റ്ററന്റിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഏറ്റവും വലിയ പിത്​സ തയാറാക്കിയിരിക്കുന്നത്.

കൊറോണയും ലോക്ഡൗണും ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കര കയറാൻ  ഇതുപോലെയുള്ള ചില പൊടിക്കൈകൾ പ്രയോഗിക്കേണ്ട അവസ്ഥയിലാണ് ലോകമെമ്പാടുമുള്ള ടൂറിസം മേഖല. വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി പല റസ്റ്ററന്റുകളിലും വൈവിധ്യമായ കാഴ്ചകളും രുചിനിറച്ച വിഭവങ്ങളുമൊക്കെയാണിപ്പോൾ ഒരുക്കിയിരിക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി വലുപ്പം കൊണ്ട് സഞ്ചാരികളുടെയും ഭക്ഷണപ്രേമികളുടെയും ഇടയിൽ അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഈ പിത്​സ. ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

സാധാരണ പിത്​സ പായ്ക്ക് ചെയ്യുന്ന പോലെ കൂറ്റൻ കടലാസ് പെട്ടിയിലാണ് ഇൗ ഭീമൻ വച്ചിരിക്കുന്നത്. അതിനടുത്തായി ഒരു മനുഷ്യൻ കിടക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. പിത്​സയുമായി താരതമ്യപ്പെടുത്തുമ്പോൾ അയാളുടെ ഉയരം കുറഞ്ഞത് രണ്ടടി കുറവാണെന്ന് തോന്നും. ചിത്രം കണ്ട് നിരവധിപേരാണ് റസ്റ്ററന്റിലേക്ക് ഈ ഭീമൻ പിത്​സ ഓർഡർ ചെയ്യാനായി എത്തുന്നത്.

ഈ വമ്പൻ പിത്​സ വാഹനത്തിൽ ഒതുങ്ങുന്നില്ലെന്നായിരുന്നു പിത്​സ വാങ്ങിയ ഒരാൾ പ്രതികരിച്ചത്.  ഭീമാകാരമായ പിത്​സയിലൂടെ അമേരിക്കയിലുള്ള ഇൗ റസ്റ്ററൻറ് ഇപ്പോൾ ലോകം മുഴുവൻ അറിയാൻ തുടങ്ങിയിരിക്കുന്നു.

English Summary: The Picture Of Biggest Pizza

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA