പെർഫക്ട് ഹോം മേയ്ഡ് പാനിപൂരി, വിഡിയോയുമായി ലെന

lena
SHARE

ഒട്ടുമിക്ക ഉത്തരേന്ത്യൻ ‍ വിഭവങ്ങളും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഒന്നാണ് പാനിപൂരി. തീരുമ്പോൾ തീരുമ്പോൾ പാത്രത്തിലേക്ക് വന്നു നിറയുന്ന ഹോം മേയ്ഡ് ടേസ്റ്റി പാനി പൂരി രുചിയുമായി ലെന.  ലോക്ഡൗണ്‍ സമയത്തെ നേരിടാൻ അമ്മ തയാറാക്കുന്ന പാനിപൂരി എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.  വിഡിയോയ്ക്ക് താഴെ സിനിമാതാരങ്ങളായ സ്രിന്റ, സുരഭി ലക്ഷ്മി, ജോമോൾ എന്നിവരും കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘കൊതി കിട്ടും’ എന്നാണ് സുരഭി കുറിച്ചത്.

കേക്ക് ബേക്കിങ്ങിൽ താരമാണ് ലെനയുടെ അമ്മ ടീന മോഹൻകുമാർ. അമ്മയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ വ്യത്യസ്ത തരത്തിലുള്ള കേക്കുകളുടെ ചിത്രങ്ങൾ കാണാം. ലെനയുടെ പിറന്നാളിന് വലിയൊരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്ന കേക്കായിരുന്ന ടീന തയാറാക്കിയത്, ഇത് ഏറെ ശ്രദ്ധേയമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA