‘നാലുകൂട്ടം’ രുചിയുടെ നാഥൻ എം.എസ്. രഘുനാഥ് യാത്രയായി

MS Raghunath
രഘുനാഥ് എംഎസ് ബേക്കറിയിൽ പാചകത്തിനിടെ.
SHARE

കൊച്ചയിലെ ഇടപ്പള്ളി, ദേവൻകുളങ്ങരയെന്നു കേൾക്കുമ്പോൾ എംഎസ് ബേക്കറിയെ ഓർക്കും ഭക്ഷണപ്രേമികൾ. എംഎസ് ബേക്കറിയിലെ ‘നാലുകൂട്ടം’ പലഹാരങ്ങളെ സ്നേഹിച്ചവർക്കു മറക്കാനാകില്ല എം.എസ്.രഘുനാഥിനെ. സ്നേഹവും കൈപ്പുണ്യവും ചാലിച്ചുണ്ടാക്കിയ പലഹാരങ്ങൾ നൽകാൻ ഇനി രഘുനാഥില്ല. കോവിഡ് രോഗാനന്തരം ന്യൂമോണിയ ബാധിച്ചു പ്രമുഖ കലാ–സാംസ്കാരിക–നാടക പ്രവർത്തകൻ കൂടിയായ രഘുനാഥ് ഇന്നലെ ജീവിതത്തോടു വിടവാങ്ങി. 

എല്ലാം നാടകത്തിനുവേണ്ടി ത്യജിച്ചു ജീവിതം നഷ്ടനാടകമായപ്പോഴാണു രഘുനാഥിനു  സുഖിയൻ, പരിപ്പുവട,  പഴംപൊരി, ബോണ്ട എന്നീ നാലുകൂട്ടം പലഹാരങ്ങൾ പുതിയ മാർഗം കാണിച്ചത്. ജീവിതം വഴിമുട്ടിയപ്പോൾ വീടും രണ്ടു കസെറ്റ് കടകളും വിൽക്കേണ്ടിവന്ന അദ്ദേഹം തളർന്നില്ല.  അദ്ദേഹം ആരംഭിച്ച എംഎസ് ബേക്കറിയിൽ രുചി തേടി ജനം ക്യൂനിന്നു തുടങ്ങി. അതോടെ രഘുനാഥും ഭാര്യ ശ്രീനിധിയും ചേർന്നു ജീവിതം പുതിയ തുരുത്തിലേക്കടുപ്പിച്ചു. കലാനിലയം കൃഷ്ണൻ നായർക്കുശേഷം കലാനിലയം നാടകസംഘത്തെ ഏറ്റെടുത്തു നടത്തിയ രഘുനാഥ് കാട്ടുകുതിരയടക്കമുള്ള ഒട്ടേറെ നാടകങ്ങൾ വേദികളിലെത്തിച്ചിരുന്നു. നാടകകൃത്തും അഭിനേതാവും സംവിധായകനുമെല്ലാമായി. പിന്നീടു ജഗതി കലാനിലയം ഏറ്റെടുത്തു. കൊച്ചിൻ സദസ്സ് എന്ന നാടകസംഘത്തിനു രൂപം നൽകിയതും ഇദ്ദേഹമാണ്. എന്റെ ഉമ്മാന്റെ േപര് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ച ശരത് ആർ.നാഥ് രഘുനാഥിന്റെ  മകനാണ്. എഴുത്തുകാരി ശ്യാമ മകളും.

English Summary : M S Raghunath, 66, owner of MS Bakery and known as the ‘snack appooppan’ of Changampuzha Park in Edappally, passed away.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA