ഉള്ളി കഴുകിയതിനു ശേഷം തൊലി കളഞ്ഞാൽ കരയേണ്ടിവരില്ല ; അടുക്കളയിലെ ചില പൊടിക്കൈകൾ

onion-kitchen-tips
Image Credit : AmbientShoot/ Shutterstock
SHARE

അടുക്കളയിലെ  ജോലി ഭാരം കുറയ്ക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും സഹായിക്കുന്ന ചില പൊടിക്കൈകൾ.

1. പച്ചക്കറികൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ ഈർപ്പവിമുക്‌തമായിരിക്കണം.

fruits-vegetables

2. പച്ച റൊട്ടി വാങ്ങുന്നത് ആവശ്യത്തിലധികമായാൽ വെറുതെ വലിച്ചെറിയുന്നതായാണു കാണാറ്. വാങ്ങുന്ന ദിവസം തന്നെ കുറച്ചെണ്ണമെടുത്ത് വെറും തവയിൽ വച്ച് മൊരിച്ചെടുത്ത് പൊടിച്ചു

വച്ചാൽ കട്‌ലറ്റ് തയാറാക്കുവാൻ ഉപയോഗിക്കാം. റൊട്ടിപ്പൊടിക്കൊപ്പം ചുരണ്ടിയ തേങ്ങയും അൽപം പഞ്ചസാരയും ചേർത്താൽ സ്വാദിഷ്‌ടമായ ഒരു നാലുമണി പലഹാരം തയാറാക്കുകയും ചെയ്യാം.

cutlet

3. ചെറു സമചതുരക്കഷണങ്ങളാക്കി എണ്ണയിൽ വറുത്ത് കോരിയാൽ സൂപ്പിൽ ചേർക്കാനുള്ള ക്രോട്ടൺസ് റെഡി.

4.  തണുപ്പുകാലത്ത് ചെറു ചൂടോടെയുള്ള സൂപ്പ് ഊതിയൂതി കുടിക്കുന്നത് രസാവഹം തന്നെ. എന്നാൽ ഓരോ ദിവസവും ഇതുണ്ടാക്കുന്നത് അത്ര രസമല്ല. ആഴ്‌ചയിൽ ഒരു ദിവസം സൂപ്പ്

ഉണ്ടാക്കി ആറിയതിനു ശേഷം ഐസ് ട്രേയിലൊഴിച്ച് ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഇനി ആവശ്യാനുസരണം ഓരോ കട്ടയായി എടുത്ത് വെള്ളം ചേർത്ത് ചൂടാക്കി കുടിക്കുക.

chicken soup

5. പാവയ്‌ക്ക ഉപയോഗിച്ചുള്ള കറികൾ തയാറാക്കുമ്പോൾ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർത്താൽ മതി. ഇപ്രകാരം മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കാം.

pickle-pavaykka

6. ഉള്ളി കഴുകിയതിനു ശേഷം തൊലി കളഞ്ഞാൽ കരയേണ്ടിവരില്ല.

raw-onion-juice-beauty-benefits

7. ചപ്പാത്തിമാവ് തയാറാക്കുമ്പോൾ സോയാഫ്ലോറും കടലമാവും ഗോതമ്പുമാവും 1:1:4 എന്ന അനുപാതത്തിൽ എടുത്ത് കുഴച്ച് ചപ്പാത്തി ഉണ്ടാക്കുക. മയവും സ്വാദും മെച്ചപ്പെടുത്താം.

chappathi

English Summary : 7 Best Kitchen Tips and Tricks.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA