ADVERTISEMENT

അനശ്വര എന്ന പെൺകുട്ടി പൊറോട്ട അടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ അവസാന നിയമ വിദ്യാർഥിയാണ് അനശ്വര. കുടുംബ വീടിനോടു ചേർന്ന് ഹോട്ടൽ നടത്തുന്ന അമ്മയെ സഹായിക്കാൻ അനശ്വര വർഷങ്ങളായി ചെയ്യുന്ന ജോലിയാണിത്.

മകൾ വക്കീലാകുന്നതും പൊറോട്ട അടിക്കുന്നതും ഒക്കെ സന്തോഷമാണ് അമ്മയ്ക്ക്. ഇതിന്റെ എല്ലാം മാസ്റ്റർ അമ്മയും അമ്മയുടെ ചേച്ചിയുമാണെന്ന് അനശ്വര പറഞ്ഞു. പൊറോട്ടയടിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. ആദ്യം ചെറിയ ബോളുകൾ ഉരുട്ടാൻ പഠിപ്പിച്ചു, പിന്നെ പതിയെ വീശാനും ചുട്ടെടുക്കാനും. രണ്ട് അനിയത്തിമാരുണ്ട്– മാളവികയും അനാമികയും. പ്ലസ് വണ്ണിലും ആറാംക്ലാസിലും പഠിക്കുന്നു. അനശ്വര പഠിക്കാൻ പോകുമ്പോൾ അവരാണ് അമ്മയെ സഹായിക്കുന്നത്.

anaswara-video

ഈ പ്രതിസന്ധി സമയത്ത് നിരാശയാകാതെ കരുത്തായി നിന്നു കൊണ്ട് തന്റെ കുടുംബത്തിന് ആശ്വാസമാകുകയാണ് അനശ്വര . എരുമേലി കാഞ്ഞിരപ്പള്ളി റൂട്ടിൽ കുറുവാമുഴി (കൊരട്ടി) എന്ന സ്ഥലത്താണ് അനശ്വരയുടെ ഭക്ഷണശാല. ആര്യ എന്നാണ് ഹോട്ടലിന്റെ പേര്. എസ്എഫ്ഐ ലോ കോളജ് യൂണിറ്റ് അംഗമായ അനശ്വര പൊതുപ്രവർത്തനത്തിലുമുണ്ട്.

വക്കീലായിക്കഴിഞ്ഞും ഈ ജോലി ചെയ്യാൻ എനിക്ക് മടിയില്ല

ഇത് എന്റെ അമ്മ ചെയ്യുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ, അഭിഭാഷകയായാലും ഈ ജോലി ചെയ്യാൻ എനിക്കു മടിയില്ല. എല്ലാവരോടും ഒരു കാര്യമേ പറയാനുള്ളൂ– സ്ത്രീകളെ ജോലി ചെയ്യാൻ സമ്മതിക്കുക, സമൂഹത്തിൽ മുന്നോട്ട് വരാൻ സഹായിക്കുക. ഇത്തരം ജോലികൾ ചെയ്യുന്നതിൽ പെൺകുട്ടികൾ അഭിമാനിക്കണം. അത് മോശമാണെന്നു വിചാരിക്കരുത്.

English Summary : Anaswara, Parotta Making Viral Video Girl.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com