പൊറൊട്ടയ്ക്ക് വേണ്ടി വാദിക്കാൻ ഒരാളായി; പൊറൊട്ട വീശിയടിച്ച് വൈറലായ അനശ്വര ദാ ഇവിടുണ്ട്!

SHARE

കൊരട്ടി കുറുവാമൂഴി കവലയിൽ നിന്ന് എന്റെ പൊറോട്ടേ എന്നു വിളിച്ചാൽ രണ്ടുപേർ വിളികേൾക്കും, ഒന്ന് കനത്തചൂടിൽ വെന്തുരുകി നിന്നപ്പോൾ അതിനൊപ്പം കനത്ത മർദ്ദനം കൂടി ഏറ്റുവാങ്ങേണ്ടി വന്ന മലയാളിയുടെ സ്വന്തം പൊറോട്ട, മറ്റേത് തേച്ചു പരത്തി, വീശിയടിച്ച്, എറിഞ്ഞുപിടിച്ച്, തീച്ചൂടിൽ പൊളളിച്ചെടുത്ത ശേഷം നല്ല മിനുനിനാന്നുള്ള പൊറോട്ടക്കുമേൽ നാലു വശത്തുനിന്നും കൊടിയ മർദ്ദനം അഴിച്ചു വിടുന്ന മറ്റൊരു പൊറോട്ട; പൊറോട്ട എന്നു ചെല്ലപ്പേരുള്ള തൊടുപുഴ അൽഅസർ കോളജിലെ എൽഎൽബി അവസാന സെമസ്റ്റർ വിദ്യാർഥി ആയ അനശ്വര!!

anaswara-01
അനശ്വരയോടൊപ്പം അമ്മ സുബി, അനിയത്തിമാർ മാളവിക, അനാമിക, അമ്മയുടെ അനുജത്തി സതി എന്നിവർ. ചിത്രം, വിഡിയോ: റിജോ ജോസഫ്∙മനോരമ

അനശ്വരയുടെ പൊറോട്ടയടി സോഷ്യൽ മീഡിയയിൽ വൈറലായത് കഴിഞ്ഞദിവസമാണ്. ഇന്നലെ രാവിലെ മുതൽ കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ കൊരട്ടിയിൽ ഇവരുടെ ചെറിയ വീടിനോടു ചേർന്നുള്ള ആര്യ ഹോട്ടലിനു മുൻപിൽ വൻ തിരക്കാണ്. ചാനലുകളും വ്ലോഗർമാരുമൊക്കെ ഷൂട്ട് ചെയ്യാനും നാട്ടുകാരും യാത്രക്കാരുമൊക്കെ പൊറോട്ട വാങ്ങാനും. ഒറ്റദിവസം കൊണ്ട് സൂപ്പർ ഹിറ്റായ അനശ്വര പൊറോട്ട അടിയോടു പൊറോട്ട അടി ആണ്, അത് അവസാനിക്കുന്നില്ല ക്യാമറയ്ക്കുവേണ്ടിയും നാട്ടുകാർക്കു വേണ്ടിയും പൊറോട്ട അടിച്ച് എന്റെ കൈക്കുഴ പറിയുമെന്ന് താമാശയായിപറഞ്ഞു ചിരിക്കുന്നു അനശ്വര.

anaswara-02

പത്തുവയസിൽ തുടങ്ങിയ പൊറോട്ട അടിയാണ്, ഇപ്പോൾ എൽ.എൽ.ബി അവസാന സെമസ്റ്റർ വിദ്യാർഥി. പൊറോട്ട അടിക്കുമാത്രം ഒരു മയവുമില്ല. പൊറോട്ടയുമായുള്ള അനശ്വരയുടെ ഇഴയടുപ്പക്കഥയാണിത്!!

കൂട്ടുകാർ പണ്ടുമുതലേ അനശ്വരയെ വിളിക്കുന്നത് പൊറോട്ടേ എന്നാണ്, പക്ഷേ ആ ചെല്ലപ്പേരിൽ അനശ്വര അഭിമാനിക്കുന്നു.

അമ്മയാണ് അനശ്വരയുടെ എല്ലാം, എല്ലാമെന്നു പറഞ്ഞാൽ എല്ലാം. ഗുരുവും കൂട്ടുകാരിയും റോൾ മോഡലും എല്ലാം.

അനശ്വര ഹരിക്ക് എന്തിനും കൂട്ടായി രണ്ടു ശിഷ്യകളുണ്ട് അനാമിക സത്യനും, മാളവിക സത്യനും, അടുത്ത ബന്ധുക്കളാണിവർ. അനശ്വരയുടെ ഏറ്റവും വലിയ ഫാൻസും ഇവർതന്നെ.

English Summary : Parotta Making Viral Video by Anaswara.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA