നയൻതാര തയാറാക്കുന്ന ഗീ റൈസും ചിക്കൻ കറിയും ഇഷ്ടവിഭവം: വിഘ്നേശ്

nayanthara-vignesh
SHARE

നയൻതാര തയാറാക്കുന്ന ഗീ റൈസും ചിക്കൻ കറിയുമാണ് ഇഷ്ടപ്പെട്ട ഭക്ഷണമെന്ന് വിഘ്നേശ് ശിവ. തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ പാചകത്തെക്കുറിച്ച്  കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നയൻസ് തയാറാക്കുന്ന ഏത് വിഭവമാണ് ഏറ്റവും ഇഷ്ടം എന്ന് ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വിഘ്നേശ് പറഞ്ഞത്. 

വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ ഗീ റൈസ് രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • ജീരകശാല / കൈമ അരി - 1 കപ്പ്‌
 • വെള്ളം - 1 1/2 ലിറ്റർ
 • നെയ്യ് - 4 ടേബിൾസ്പൂൺ
 • കശുവണ്ടി - 8 എണ്ണം പകുതി ആക്കിയത്
 • ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ
 • സവാള അരിഞ്ഞത് - 1
 • പെരുംജീരകം - 1/2 ടീസ്പൂൺ 
 • കറുവാപ്പട്ട - 2 ചെറിയ കഷ്ണം
 • ഗ്രാമ്പു - 6 എണ്ണം
 • ഏലയ്ക്ക - 4 എണ്ണം
 • സവാള അരിഞ്ഞത് - 2 എണ്ണം
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം

ghee-rice
 • അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിരാനായി മാറ്റി വയ്ക്കുക.
 • ഒരു പാനിൽ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിൽ അരിയും അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക. അരി വെന്തശേഷം വെള്ളം ഊറ്റി മാറ്റിവയ്ക്കുക.
 • ഒരു പാനിൽ നെയ്യ് ചേർത്ത് കശുവണ്ടിയും ഉണക്ക മുന്തിരിയും സവാളയും വറുത്ത് കോരി മാറ്റിവയ്ക്കുക.
 • അതേ പാനിൽ കുറച്ച് നെയ്യ് ഒഴിച്ച്, നെയ്യ് ചൂടായശേഷം പെരുംജീരകം, കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്കായ എന്നിവ ചേർത്ത് 1 മിനിറ്റ് നന്നായി ഇളക്കുക. ഇതിൽ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക.
 • വേവിച്ച അരിയും അൽപം നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
 • മുകളിലായി വറുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും സവാളയും വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പുക.

English Summary : Vignesh recently took up some questions asked by his fans on Instagram.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA