'കാർ ഇൻ ഡൈനിങ്' ഇനി കൊല്ലത്തും, വിഡിയോ കാണാം

SHARE

'ഇൻ കാർ ഡൈനിങ്' സംവിധാനമൊരുക്കി കൊല്ലം റമീസ് റസ്റ്റോറന്റ്. കോവിഡ് മൂലം ഹോട്ടലിരുന്ന് ഭക്ഷണം കഴിക്കാൻ നിലവിൽ സൗകര്യമില്ല. അതിനു ബദലായി, സ്വന്തം വാഹനത്തിലിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം 'ഇൻ കാർ ഡൈനിങ്' വഴി നൽകുന്നു

വാഹനങ്ങളിൽനിന്നു പുറത്തിറങ്ങുകയോ ഹോട്ടലിനുള്ളിൽ കയറുകയോ വേണ്ട. ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി ഓർഡർ ചെയ്താൽ ഭക്ഷണം കാറിലെത്തും. ഓർഡർ ചെയ്യുന്ന ഭക്ഷണം അതു വച്ചു കഴിക്കാനുള്ള സ്റ്റാൻഡ് സഹിതമാണ് കാറിലെത്തുക. ഈ സൗകര്യത്തിന് ഭക്ഷണത്തിന്റെ വിലയല്ലാതെ കൂടുതൽ പണം ഈടാക്കുന്നില്ല. കോവിഡ് മൂലമുള്ള പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം.

English Summary : Car Dining in Kollam Video. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA