സാൾട്ട് ബേ സ്റ്റൈലിൽ ഉപ്പ് വിതറി, മാസ്റ്റർ ഫ്ലിപ്പുമായി സച്ചിൻ തെൻഡുൽക്കർ : വിഡിയോ

sachin-cooking
SHARE

‘‘ആർക്കും അറിയില്ല ഞാനെന്താണ് കുക്ക് ചെയ്യുന്നതെന്ന് എനിക്കും അറിയില്ല!’’ എന്ന ആമുഖത്തോടെയാണ് സച്ചിൻ തെൻഡുൽക്കറുടെ പാചക വിഡിയോ ആരംഭിക്കുന്നത്. ഫ്രൈയിങ് പാനിൽ ബാറ്റർ ശ്രദ്ധയോടെ ഇരുവശവും വേവിച്ച്, സുപ്രസിദ്ധ ഷെഫ് സാൾട്ട് ബേയുടെ സ്റ്റൈലിൽ ഉപ്പും വിതറി തക്കാളി കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ചാണ് പ്ലേറ്റിങ്. പ്ലേറ്റിലേക്ക് വിളമ്പിയ ശേഷം കൈകൾ ഉയർത്തി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് കളിക്കളത്തിലെ സെഞ്ചുറിക്ക് ശേഷം ആകാശത്തേക്ക് കൈകൾ ഉയർത്തി സന്തോഷം പ്രകടിപ്പിക്കുന്നതു പോലെയെന്ന് ആരാധകർ.

ബ്രേക്ക് ഫാസ്റ്റിന് സച്ചിൻ എന്താണ് തയാറാക്കുന്നതെന്ന് ഊഹിക്കാമോ എന്ന കുറിപ്പിന് മറുപടിയായി കളിക്കളത്തിൽ മാക്ഗ്രാത്ത്, അക്ത്ർ തുടങ്ങിയ ബൗളർമാരെ റോസ്റ്റ് ചെയ്തിരുന്ന സച്ചിൻ സ്ട്രൈറ്റ് ഡ്രൈവ്സ്, സ്ക്വയർ കട്ട് രീതിയിൽ ഓംലറ്റ് തയാറാക്കുന്നു എന്നും കമന്റുകൾ.

വിഡിയോയ്ക്ക് താഴെ ‘താങ്കളുടെ അസിസ്റ്റന്റ് ഷെഫ് ആക്കാമോ’ എന്ന കമന്റുമായി ഷെഫ് സുരേഷ് പിള്ളയും എത്തി, താഴെ നിരവധി മലയാളികളും കമന്റുകൾ കുറിച്ചിട്ടുണ്ട്.

English Summary : Sachin Tendulkar cooks breakfast Video.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA