ലോണെടുത്ത് 3000 രൂപക്ക് ഫോൺ വാങ്ങി; ഇന്ന് യൂട്യൂബില്‍ നിന്നും ലക്ഷങ്ങൾ വരുമാനം...

isak-munda
SHARE

ഒരു ജോലിക്കായി ആളുകൾ പരക്കം പായുന്ന ഈ സമയത്ത് പലരുടെയും വരുമാനമാർഗമാണ് യൂട്യൂബ്. ഒഡീഷ സ്വദേശി ഇസാക് മുണ്ടയുടെ ജീവിതത്തെ മാറ്റിമറിച്ചതും യൂട്യൂബാണ്. മുണ്ടെ യൂട്യൂബിൽ നിന്ന് നേടുന്ന വരുമാനം കൊണ്ടാണ് ഇപ്പോൾ കുടുംബത്തെ നോക്കുന്നത്. ഫുഡ് വ്ളോഗിങ്ങ് ആണ് മുണ്ടെയുടെ മേഖല. മറ്റ് ഫുഡ് വ്ലോഗര്‍മാരുടെ വിഡിയോകളാണ് ഇതിലേക്കുള്ള താത്പര്യം ജനിപ്പിച്ചത്. 

ഒരു പാത്രത്തില്‍ നിറച്ചിരുന്ന ചോറും കറിയും മുഴുവനായി കഴിച്ച്, വെള്ളം കുടിക്കുന്ന വിഡിയോ ആണ് മുണ്ട ആദ്യമായി യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ കണ്ടത് അഞ്ച് ലക്ഷം ആളുകളാണ്. പിന്നീട് കൂടുതൽ വ്യത്യാസ്തമായ വിഡിയോകളുമായി മുണ്ടെ എത്തി. കൂടുതൽ വിഡിയോകൾ ചെയ്യാനായി മൂവായിരം രൂപ ലോണെടുത്ത് ഒരു ചെറിയ ഫോണ്‍ വാങ്ങി. 

ആദിവാസി വിഭാഗത്തിൽ പെട്ട ഇസാകെ മുണ്ടെ സ്വന്തം ഗ്രാമത്തിലെ ഭക്ഷണ രീതികളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളുമാണ് തന്റെ യൂട്യൂബ് ചാനലിലുടെ പങ്കുവയ്ക്കുന്നത്. നിലവിൽ ഏഴ് ലക്ഷം വരിക്കാരുണ്ട് മുണ്ടെയുടെ യൂട്യൂബ് ചാനലിൽ. 

''2020 ആഗസ്റ്റില്‍ യൂട്യൂബില്‍ നിന്ന് അഞ്ചുലക്ഷം രൂപ ലഭിച്ചു. ഇതിൽ നിന്നു ലഭിച്ച പണം കൊണ്ട് ഞാനൊരു വീടുവെച്ചു. വീട്ടിലെ കടങ്ങൾ വീട്ടുന്നു. ഇതൊടൊപ്പെ മറ്റുള്ളവരെ സഹായിക്കാനും എന്നാലാകും വിധം ശ്രമിക്കുന്നുണ്ട്'', മുണ്ടെ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

English Summary : Odisha Labourer Isak Munda become A Food Vlogger.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA