വിശന്നാൽ കണ്ണു കാണില്ല, പാതിരാത്രി ഭക്ഷണശാലയിൽ അതിക്രമിച്ചു കയറി 2 സ്ത്രീകൾ– വിഡിയോ

trespasser-xian
SHARE

പാതിരാത്രിയിൽ വിശന്ന് ഭക്ഷണശാലയ്ക്കു മുൻപിൽ എത്തിയപ്പോൾ അത് അടച്ചിട്ടിരിക്കുന്നു. റസ്റ്ററന്റിന്റെ ഇലക്ട്രിക് ലോക്ക് സാങ്കേതിക തടസ്സം കാരണം പ്രവർത്തിക്കുന്നുമില്ല, ഭക്ഷണം വാങ്ങാനെത്തിയ രണ്ടു സ്ത്രീകൾ നേരേ കിച്ചണിലേക്ക് അതിക്രമിച്ചു കയറി. ന്യൂയോർക്ക് നഗരത്തിലെ ചൈനീസ് റസ്റ്ററന്റായ ഷിയാനിലാണ് സംഭവം. ജെയ്സൺ വാങ് എന്ന റസ്റ്ററന്റ് ഉടമ ഈ വിഡിയോ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വിട്ടത്. സ്ത്രീകൾ അടുക്കളയിൽനിന്നു കിട്ടിയ സാധനങ്ങൾ പാചകം ചെയ്യാൻ നോക്കിയെങ്കിലും ലോക്ക് ചെയ്ത സ്റ്റൗ പ്രവർത്തിപ്പിക്കാൻ ഇവർക്കു സാധിച്ചില്ല. ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് എവിടെയെന്ന് അന്വേഷിച്ച് പലതും വലിച്ചുവാരിയിടുകയും ചെയ്യുന്നുണ്ട്.

ഈ സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. മോഷ്ടിച്ചു കൊണ്ടു പോയ ഭക്ഷണത്തിന്റെയും നാശനഷ്ടത്തിന്റെയും പണം തിരിച്ചു തരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അറിയിക്കണം. അങ്ങനെ ചെയ്താൽ ഇനിയും ഇവിടുത്തെ ഭക്ഷണം ആസ്വദിക്കാൻ സാധിക്കുമെന്നും റസ്റ്ററന്റ് ഉടമ വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

രാവിലെ ജോലിക്കെത്തിയവർ ഭക്ഷണസാധനങ്ങൾ അടുക്കളയിൽ ചിതറിക്കിടക്കുന്നതു കണ്ട് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് സ്ത്രീകൾ കിച്ചണിൽ അതിക്രമിച്ചു കടന്നത് ശ്രദ്ധയിൽ പെട്ടത്.
പെട്ടെന്നുണ്ടായ വൈദ്യുതി തടസ്സത്തെത്തുടർന്ന് ഇലക്ട്രിക് ലോക്ക് പ്രവർത്തിക്കാതിരുന്ന സമയത്താണ് ഇവർ റസ്റ്ററന്റിൽ അതിക്രമിച്ച് കടന്നതെന്ന് കരുതപ്പെടുന്നു.

English Summary : Video Shows two women allegedly break into NYC restaurant, try cooking dumplings.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA