ADVERTISEMENT

കോട്ടയത്തെ പല റസ്റ്ററന്റുകളും കോവിഡ് കാല പ്രതിസന്ധിയിൽ അടയ്ക്കാൻ തീരുമാനിച്ച സമയത്താണ് കോട്ടയം പുതുപ്പള്ളി റോഡിൽ മക്രോണി കവലയ്ക്കടുത്ത് മിറാക്കിൾ എന്ന കഫെ തുടങ്ങിയത്. മിറാക്കിൾ കഫേയ്ക്കുള്ളിലേയ്ക്ക് കടന്നു ചെല്ലുമ്പോൾ ആദ്യം കണ്ണുടക്കുക ഗുഡ് തിങ്സ് ആർ കമിങ് എന്ന തിളക്കമുള്ള വാക്കുകളിലാണ്. ഈ മോശം കാലത്ത് ജീവിക്കാൻ വേണ്ടതെല്ലാം ഈ  വാക്കുകളിൽ ഉണ്ട്. ധൈര്യവും പ്രതീക്ഷയും ചേർത്തു വച്ച് ഭക്ഷണത്തെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഭാര്യയും ഭർത്താവും ഒന്നിച്ചെടുത്ത തീരുമാനം. ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന മിനുവും ഹോട്ടൽ ഫീൽഡിൽ ജോലി ചെയ്യുന്ന ചാക്കോച്ചനും മിറാക്കിൾ കഫെയെക്കുറിച്ച് :

cafe-merakle-01
കഫെ മിറാക്കിൾ, ചിത്രം / വിഡിയോ : റിജോ ജോസഫ്

‘കഫെ എന്നു പറഞ്ഞാൽ ഞങ്ങളുടെ ഒരു ഡ്രീം ആയിരുന്നു. ബാംഗ്ലൂർ അല്ലെങ്കിൽ കൊച്ചിയിൽ ഒക്കെ പോയി സ്പെൻഡ്‌ ചെയ്യാനോ ഇരിക്കാനോ ഒത്തിരി സ്ഥലങ്ങൾ ഉണ്ട്. അങ്ങനെ ആൾക്കാർ ഒരുപാട് ഇറങ്ങുന്നുമുണ്ട്. ആ ഒരു ട്രെൻഡ് കോട്ടയത്തുണ്ടോ എന്ന് സംശയമുണ്ട്. കോട്ടയത്തു കുറച്ചു കഫേസ് ആൾറെഡി ഉണ്ട്. എന്നാലും നമുക്ക് ഇങ്ങനെ ഒരു കഫെ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ചെയ്‌തതാണ്‌ കഫെ മെറാക്കിൾ.’

ആൾക്കാർക്കും വന്നിരുന്ന് വർക്ക് ചെയ്യാം അല്ലെങ്കിൽ ബിസിനസ് ടോക്ക് ആയിരിക്കും അങ്ങനെ കുറച്ചു നേരം വന്നിരുന്ന് സ്പെൻഡ്‌ ചെയ്യാൻ പറ്റുന്ന ഒരു ഓപ്‌ഷനിൽ ആണ് ഈ ഒരു കൺസെപ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കുറെ നാളുകളായി ഉള്ള ഒരു ഡ്രീം ആയിരുന്നു. നമ്മൾ നമ്മുടെ വർക്ക്  നമ്മുടെ ഒരു ഇഷ്ടം എല്ലാം കൂടി മിക്‌സ് ചെയ്‌ത്‌ ചെയ്യുമ്പോൾ ഉണ്ടാകുന്ന മിറാക്കിൾ അതാണ് മെറാക്കി എന്നുള്ള വാക്കിന്റെ അർത്ഥം വരുന്നത്.

രണ്ടാം ലോക്ഡൗണിൽ  എല്ലായിടവും ചലനമില്ലാതെ നിന്നപ്പോൾ ഇവിടെ നിന്നും കോണ്ടിനെന്റൽ വിഭവങ്ങളുമായി കോട്ടയം നഗരത്തിന്റെ പല കോണുകളിലേക്കും ഡെലിവറി ബോയ്‌സ് പായുകയായിരുന്നു. 

‘എല്ലാ ഇൻഡസ്ട്രിയും കഷ്ടപ്പെടുന്ന ചെയ്യുന്ന സമയമാണ്. ഞാൻ ഫുഡ് ഇൻഡസ്ട്രിയിൽ ആയതു കൊണ്ട് കഴിഞ്ഞ ഒന്നര വർഷമായിട്ട് എങ്ങനെയാണ് സപ്ലൈ ചെയ്യന്നതിന്റെ ബുദ്ധിമുട്ട് എന്നു നമുക്കറിയാം. ഇത്രയും ഡൗൺ ആയി നിൽക്കുന്ന സമയത്ത് സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ സാവധാനം പിക് അപ് ചെയ്യാൻ പറ്റുകയാണെങ്കിൽ അത് ഏറ്റവും വലിയ വിജയമാകും.  വലിയ റിസ്‌ക് ആയിരുന്നു. എന്നാലും ഞങ്ങൾ ചെയ്യുകയായിരുന്നു. പക്ഷെ അതിന്റെ ഒരു ബെനഫിറ്റ് ഇപ്പോൾ കിട്ടിത്തുടങ്ങി : ചാക്കോച്ചൻ.

കഫെ തുടങ്ങിയ സമയത്ത് എല്ലവരും ചോദിച്ചു, ഇപ്പോൾ തുടങ്ങിയാൽ എങ്ങനെയാ. എല്ലാവരും നിർത്തുന്ന സമയം അല്ലെ. അപ്പോൾ തുടങ്ങിയാൽ എങ്ങനെ ആയിരിക്കും പക്ഷേ ഞങ്ങൾ തുടങ്ങാം എന്ന തീരുമാനമെടുത്തു മുന്നോട്ടു പോയി.  ഇപ്പോൾ  നല്ല റെസ്പോൺസ് ആണ് കസ്റ്റമേഴ്‌സിൽ നിന്ന് കിട്ടുന്നത്. അവർ കഴിക്കാൻ മേടിച്ചുകൊണ്ടുപോയി കഴിച്ചിട്ട് തിരിച്ചു വിളിച്ചു പറയും നന്നായിരുന്നു എന്ന്. 

pizza-cafe-merakle
മിറാക്കിൾ കൺട്രി പിത്​സ

ഇവിടുത്തെ ബാർബി ക്യു, ഒരു ബെസ്റ്റ് സെല്ലർ ഐറ്റം ആണ്. ഇതിനകത്ത് ബാർബി ക്യു സോസാണ് ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ ആൾക്കാർക്ക് ഇപ്പോഴും ഇന്ത്യൻ സ്പൈസി ഫുഡ് കഴിക്കാൻ ആഗ്രഹമുള്ളവരാണ്. അങ്ങനെയുള്ളവർക്ക് വേണ്ടി കുറച്ചു വിഭവങ്ങൾ നമ്മുടേതായ രീതിയിൽ മേക്ക് ഓവർ  ചെയ്‌ത്‌ സിഗ്നേച്ചർ ഡിഷസ് ആയി ഇറക്കിയിട്ടുണ്ട്. അങ്ങനെയൊരു ഐറ്റം ആണ് ഇത് മിറാക്കിൾ  കൺട്രി പിത്​സ ഇതിൽ ചിക്കന്റെ ഫില്ലിങ്ങ് ആണുള്ളത്. അതുപോലെ ഇന്ത്യൻ ഹെർബ്‌സും സ്‌പൈസസും ആണ്. എന്തായാലും നാട്ടിലുള്ളവർക്ക് കഴിച്ചാൽ ഇഷ്ടപ്പെടും. ഇറ്റാലിയൻ ടേസ്റ്റ് കൂടുതൽ ഇഷ്ടപ്പെടാത്ത എന്നാൽ പിത്​സ ട്രൈ ചെയ്യാൻ ആഗ്രഹം ഉള്ളവർക്ക് നന്നായി ഇഷ്ടപ്പെടും. 

cafe-merakle-food

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പാൻ കേക്ക് വിത്ത് ന്യുട്രെല്ലയും സ്പെഷലാണ്. പാൻ കേക്ക് മൂന്ന് ലെയർ ആയിട്ട് വരും അതിനിടയ്ക്ക് തിക്ക് ആയിട്ടുള്ള ന്യുട്ടെല്ലയുടെ ഫില്ലിങ്ങ് ഉണ്ട്. ഇതിന്റെ കൂടെ കട്ട് ഫ്രൂട്ട്സും മാപ്പിൾ സിറപ്പും. 

English Summary : Cafe Merakle, Kottayam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com