ADVERTISEMENT

വൈറലായി ഒരു തീപ്പൊരി ദോശ. പറക്കും ദോശയ്ക്കും ബാഹുബലി ദോശയ്ക്കും ശേഷം  ഫയർ ദോശ!...ഫുഡി ഇൻകാർനേറ്റ് എന്ന ഫുഡ്വ്ളോഗിലാണ് ഈ വിഡിയോ വന്നത്, ഇൻഡോറിൽ നിന്നാണ് ഈ ഫയർ ദോശ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 180 രൂപയാണ് ഒരു ദോശയുടെ വില.

ചൂടാക്കിയ തവയിലേക്ക് ദോശമാവ് ഒഴിച്ച് അതിന് മുകളിലേക്ക് സ്പൈസസ്, വെജിറ്റബിൾസ്, ചീസ്, കോൺ എന്നിവ നിരത്തും. തീ കൂട്ടി വച്ചാണ് ദോശ ചുട്ടെടുക്കുന്നത്. ഇതിൽ മസാല നിരത്തി കഴിയുമ്പോൾ ടേബിൾ ഫാൻ തീയുടെ അടുത്തേക്ക് കൊണ്ടുവരും, തീപ്പൊരികൾ കൊണ്ടുള്ള മായാജാലം അപ്പോൾ കാണാം. ഇത് ദോശ തയാറാക്കുന്നയാൾക്ക് ഏറെ അപകടം വരുത്താൻ സാധ്യതയുള്ള പ്രകടനമാണെന്നും ചിലർ വിഡിയോകണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com