ADVERTISEMENT

ഇന്ന് ജിവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്. ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഈ മുട്ടകൾക്കുണ്ടാകും. ഈ ഒരു മുട്ട 24 കോഴിമുട്ടകൾക്ക് തുല്യമാണെന്നു പറയപ്പെടുന്നു. ഫയർ കിച്ചൺ എന്ന യൂട്യൂബ് ചാനലിലാണ് ഈ വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ആൾക്കാരാണ് ഈ ഓംലറ്റ് വിഡിയോ ഇതുവരെ കണ്ടു കഴിഞ്ഞത്. 

നോർവേയിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു യമണ്ടൻ വെട്ടു കത്തി വച്ചാണ് ഈ മുട്ട പൊട്ടിച്ചെടുക്കുന്നത്. തീ കൂട്ടി, ചൂടായ ഇരുമ്പ് ചട്ടിയിലേക്ക് പൊട്ടിച്ചൊഴിച്ച മുട്ട, വെന്തു തുടങ്ങുമ്പോൾ ‘അൽപം’ ചില്ലിഫ്ലേക്ക്സ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുന്നുണ്ട്. സൈഡ് ഡിഷായി ബ്രഡ് ടോസ്റ്റ് ചെയ്ത് എടുക്കുന്നതും വിഡിയോയിൽ കാണാം.

പകുതി വെന്തു തുടങ്ങുമ്പോൾ തന്നെ പാചകം ചെയ്യുന്നയാൾ ബ്രഡ് കൊണ്ട് മുട്ട കോരിയെടുത്ത് കഴിച്ചു തുടങ്ങുന്നു. എങ്കിലും കാഴ്ചക്കാർക്ക് സംശയം ബാക്കിയാണ് ഒരാൾക്ക് തനിയെ ഈ മുട്ട കഴിച്ചു തീർക്കാൻ സാധിക്കുമോ?

English Summary : Man Cooks Giant Ostrich Egg In Norway’s Forest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com