പിത്​സ വലിയ ഇഷ്ടമെന്ന് ചാനു; ജീവിതകാലം മുഴുവൻ പിത്​സ സൗജന്യമാക്കി കമ്പനി

tokyo-meerabai
SHARE

രാജ്യത്തിന്റെ അഭിമാനം എടുത്തുയർത്തി ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിത്​സ നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. പിത്​സ വളരെ ഇഷ്ടമുള്ള ഭക്ഷണമാണെന്ന് ചാനു നേട്ടത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡൊമിനോയുടെ പ്രഖ്യാപനം. താരത്തെ അഭിനന്ദിച്ച് െകാണ്ട് പങ്കുവച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവൻ സൗജന്യമായി പിസ നൽകുമെന്ന വിവരം  കമ്പനി പങ്കുവച്ചത്.

നാലു വർഷത്തോളമായി സാലഡുകളാണ് ഭക്ഷണത്തിൽ പ്രധാനം, ഇനിയിപ്പോൾ ഐസ്ക്രീം, കേക്ക്...ഇതുപോലെ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് ആദ്യം പിത്​സ കഴിക്കണം എന്ന് മീരാബായ് മറുപടി പറഞ്ഞത്.

English Summary: Domino's to offer free pizza for life to Olympic medallist Mirabai Chanu.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA