എസ്എസ്എൽസി പരീക്ഷയിൽ തോറ്റവർക്ക് ഫ്രൈഡ് ചിക്കൻ വാഗ്ദാനം; പിന്നീടു സംഭവിച്ചതോ?

fried-chicken
പാപ്രിക്ക ഉടമസ്ഥ ഐശ്വര്യ
SHARE

എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട തൃശ്ശൂർ തോളൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്കു സമാശ്വാസ സമ്മാനമായി കാത്തിരുന്നത് ഫാമിലി പായ്ക്ക് ഫ്രൈഡ് ചിക്കൻ. പരാജയപ്പെട്ടവർ ബന്ധപ്പെട്ടാൽ 550 രൂപ വില വരുന്ന ഒൻപതു പീസ് ഫ്രൈഡ് ചിക്കൻ ഡെലിവറി ഫീ പോലുമില്ലാതെ വീട്ടിൽ എത്തിക്കുമെന്നായിരുന്നു പറപ്പൂരിലെ ‘പാപ്രിക്ക ഫ്രൈഡ് ചിക്കൻ’ എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം.  ഫലം വന്നപ്പോൾ തോളൂർ പഞ്ചായത്തിൽ 100% വിജയം! വേറിട്ട ഓഫർ അങ്ങനെ എല്ലാവരെയും ‘കൊതിപ്പിച്ചു കടന്നുകളഞ്ഞു’.

എസ്എസ്എൽസി ഫലം വന്ന ദിവസം സ്ഥാപനം പുറത്തിറക്കിയ പോസ്റ്റർ നാട്ടിൽ തരംഗമായിരുന്നു. വിജയം മാത്രമല്ല, പരാജയവും ആഘോഷിക്കപ്പെടാനുള്ളതാണ് എന്ന തോന്നലിൽ കടയുടമ പറപ്പൂർ വടക്കൻ വീട്ടിൽ ഐശ്വര്യയും ഭർത്താവ് ജീക്കോ വി. ആന്റണിയുമാണ്  ഓഫർ മുന്നോട്ടുവച്ചത്. പരാജയപ്പെട്ട  എത്ര പേർ വന്നാലും  ഫ്രൈഡ് ചിക്കൻ നൽകാൻ ഇവർ ഒരുങ്ങിയിരുന്നു. എന്നാൽ, തോളൂർ പഞ്ചായത്തിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാവരും വിജയ‍ിച്ചതോടെ ഓഫറിന്റെ ‘വാലിഡിറ്റി’ തീർന്നു. ഈയിടെ നടന്ന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ പരാജയപ്പെട്ട ബ്രസീൽ ഫാൻസിനും ഇവർ  ഫ്രഞ്ച് ഫ്രൈസ് നൽകിയിരുന്നു.

English Summary : Fried chicken Free offer from Paprica

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA