പിക്കിൾഡ് വിത്ത് ലൗ; എൺപത്തിയേഴ് വയസ്സുള്ള മുത്തശ്ശിയുടെ പാചകം കോവിഡ് ബാധിതർക്കു വേണ്ടി

HIGHLIGHTS
  • ഉഷ ഗുപ്തയെന്ന മുത്തശ്ശി ഒരുപാട് പേർക്ക് ആശ്വാസമാകുകയാണ് അച്ചാർ രുചിക്കുട്ടുകളിലൂടെ...
usha-nani-pickle
Image Credit : Pickled with love / instagram
SHARE

ഡൽഹി സ്വദേശി ഉഷ ഗുപ്ത എന്ന മുത്തശ്ശിക്ക് എൺപത്തിയേഴ് വയസ്സുണ്ട്. പിക്കിൾഡ് വിത്ത് ലൗ എന്ന സംരംഭത്തിന്റെ എല്ലാമെല്ലാമാണ് ഈ മുത്തശ്ശി. അതിലൂടെ കിട്ടുന്ന പണം കോവിഡ് ബാധിതർക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. കോവിഡ് ബാധിതയായി ഭർത്താവ് രാജ് കുമാറിനൊപ്പം ഡൽഹിയിലെ ഹോസ്പിറ്റലിലെ 27 ദിവസത്തെ താമസം, ഭർത്താവിന്റെ വിയോഗം, വീട്ടിൽ എത്തിയിട്ടും കോവിഡ് ബാധിതരായി കഴിയുന്നവരുടെയും കുടുംബാഗങ്ങളുടെയും ജീവിത ബുദ്ധിമുട്ടുകൾ... കൺമുൻപിൽ കണ്ടത് മറക്കാൻ പറ്റിയില്ല ഈ മുത്തശ്ശിക്ക്. ആവശ്യക്കാർക്ക് ചെറിയൊരു സഹായം നൽകാൻ വേണ്ടിയാണ് മുത്തശ്ശിയുടെ ഈ പാചകം. ‘പിക്കിൾഡ് വിത്ത് ലൗ’ എന്ന പേരിൽ ഡൽഹിയിൽ ലഭ്യമാക്കിയ അച്ചാർ രുചിലോകത്ത് പെട്ടെന്ന് തരംഗമായി.

അച്ചാറും ചട്ണിയുമാണ് ഈ മുത്തശ്ശി (നാനി)വീട്ടിൽ തയാറാക്കി വിൽപന നടത്തുന്നത്. നാനിയുടെ ആവശ്യം കേട്ട് ഗ്ലാസ് ജാറുകളും ലേബലുകളും കൊച്ചുമകൾ ഡോ. രാധിക തയാറാക്കിക്കൊടുത്തു. ‌നാനിയുടെ കൈപ്പുണ്യം രാധികയ്ക്ക് അറിയാം. അത് കോവിഡ് ബാധിതർക്ക് സഹായമാകാൻ വേണ്ടതെല്ലാം എത്തിച്ചു കൊടുത്തു.

ആദ്യം സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു അച്ചാറുകൾ വാങ്ങിയിരുന്നത്. ഇതിനോടകം 180 ബോട്ടിൽ വിറ്റുകഴിഞ്ഞു. മാങ്ങാ അരിഞ്ഞു കൊടുക്കാൻ സഹായികൾ ഉണ്ടെങ്കിലും പാചകത്തിന്റെ കാര്യങ്ങളെല്ലാം മുത്തശ്ശി തനിയെയാണ് ചെയ്യുന്നത്. ആദ്യം 10 കിലോ അച്ചാർ തയാറാക്കി, ശേഷം വീണ്ടും 10 കിലോഗ്രാം. ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് അച്ചാറും ചട്ണിയും ഇവിടെ റെഡിയാണ്. 200 ഗ്രാമിന്റെ ഒരു കുപ്പി അച്ചാറിന് 150 രൂപയാണ് വില. ഒരു മാസം കൊണ്ട് 20,000 രൂപയോളം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉഷ നാനി.

അച്ചാറുകൾ മൂന്ന് രുചികളിൽ ഇവിടെ ലഭ്യമാണ്– പുളിയൻ മാങ്ങാ അച്ചാർ, ഗുലാബി മീട്ടാ അച്ചാർ, മിക്സഡ് വെജിറ്റബിൾ അച്ചാർ. കൂടാതെ ചിരകിയെടുത്ത മാങ്ങാ ചട്ണി, പുളി ചട്ണി എന്നിവയും ലഭ്യമാണ്. ഏറ്റവും കൂടുതൽ വിറ്റുപോയ വിഭവങ്ങൾ മിക്സഡ് വെജിറ്റബിൾ അച്ചാറും പുളി ചട്ണിയുമാണ്.

ഓരോ അച്ചാറു കുപ്പിയും മനോഹരമായി റിബൺ ഉപയോഗിച്ച് കെട്ടി മുത്തശ്ശിയുടെ കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പിനൊപ്പമാണ് വാങ്ങിക്കുന്നവരുടെ കൈകളിലേക്ക് എത്തുന്നത്. എളുപ്പത്തിൽ തയാറാക്കാവുന്ന വെജിറ്റേറിയൻ വിഭവങ്ങളെക്കുറിച്ച് ഒരു പുസ്തകവും ഉഷ ഗുപ്ത എഴുതിയിട്ടുണ്ട്. Bhartiya Shakahari Vyanjan എന്നാണ് ബുക്കിന്റെ പേര്. പാചകത്തിൽ തുടക്കക്കാർക്ക്, പ്രത്യേകിച്ച് പച്ചക്കറികൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ സഹായകരമാകുന്ന പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന ചൊല്ലു പോലെ ഉഷ ഗുപ്തയെന്ന മുത്തശ്ശി ഒരുപാട് പേർക്ക് ആശ്വാസമാകുകയാണ് അച്ചാർ രുചിക്കുട്ടുകളിലൂടെ...

അവലംബം : ദി ബെറ്റർ ഇന്ത്യ

English Summary : Pickled withlove, A series of delectable homemade achaars and chutneys.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA