അടുക്കളയിൽ മുട്ടപൊരിക്കുന്ന തിരക്കിലാണ് പൂച്ചക്കുട്ടി ; വൈറൽ വിഡിയോ

puff-the-kitty
SHARE

ലിറ്റിൽ പഫ് എന്ന പൂച്ചക്കുട്ടി ഒന്നാന്തരം പാചകക്കാരിയാണ്. മുട്ടയൊക്കെ നല്ല സൂപ്പറായി പൊരിച്ചെടുത്ത് വയ്ക്കുന്നത് കണ്ടാൽ ആരും കൈയടിച്ചു പോകും. ഈ ‘പൂച്ച പാചക’ത്തിന്റെ വിഡിയോ കണ്ടത് ഒരു ലക്ഷത്തിലധികം കാഴ്ചക്കാരാണ്.

മുട്ടപൊട്ടിച്ച് ഒഴിച്ച് അതിൽ നിന്നും കുപ്പി ഉപയോഗിച്ച് ഉണ്ണി വേർതിരിച്ച് എടുത്ത് ഒരു പാത്രത്തിലേക്കു മാറ്റി വയ്ക്കും. വട്ടത്തിൽ മുറിച്ച തക്കാളി കഷ്ണത്തിൽ നിന്നും ഒത്ത വട്ടത്തിലൊരു കഷ്ണം എടുത്തു ചൂടായ പാനിലേക്ക് വയ്ക്കണം. അതിനു ചുറ്റിലുമായി മുട്ടയുടെ വെള്ള ഒഴിക്കുക. ശേഷം തക്കാളി കഷ്ണത്തിനുള്ളിലായി മഞ്ഞക്കരുവും വച്ച് വേവിച്ച് പ്ലേറ്റിലേക്ക് മാറ്റാം. ഫോണിലെ പാചക വിഡിയോ കണ്ടു മനസ്സിലാക്കിയാണ് ലിറ്റിൽ പഫിന്റെ പാചകം.

ദി ലിറ്റിൽ പഫ് വിഡിയോസ് 

കോവിഡ് കാലത്ത് വീട്ടിലുള്ള വളർത്തു മൃഗങ്ങൾ തരുന്ന സന്തോഷം വളരെ വലുതാണ്. ‘ദി ലിറ്റിൽ പഫ്’ എന്ന പേജ് തുടങ്ങാനുള്ള കാരണം, പെറ്റ്സ് മനുഷ്യരെ സന്തോഷിപ്പിക്കുന്നതുപോലെ തിരിച്ചും സന്തോഷിപ്പിക്കുക എന്നതാണ്. ഏഴ് ഫ്ലഫി ഡോൾ പുച്ചക്കുട്ടികളാണ് ഈ വിഡിയോകളിൽ തകർത്ത് അഭിനയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആദ്യം പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു, അതേ തുടർന്നു വന്ന വിഡിയോകളും വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്നവരും അല്ലാത്തവരും ഏറ്റെടുത്തു. വളർത്തു മൃഗങ്ങളെ നമ്മുടെ സമയവും സൗകര്യവും അനുസരിച്ചാണ് ഓമനിക്കുന്നത്. ഇതിനൊരു മാറ്റവും കാണുന്നവരിലേക്ക് സന്തോഷവും എത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ വിഡിയോയും ചിത്രീകരിക്കുന്നതെന്നും വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. പുച്ചകളെ നിർബന്ധിച്ചാണോ ഇതൊക്കെ ചെയ്യിക്കുന്നത്, ശരിക്കും പൂച്ചകൾ കുക്ക് ചെയ്യുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാണ്– ‘വീട്ടിൽ പൂച്ചകൾക്കൊപ്പം ധാരാളം സമയം ഞങ്ങൾ ചിലവഴിക്കാറുണ്ട്, ക്ഷമയോടെ അവയ്ക്കൊപ്പം നിൽക്കണം എന്നു മാത്രം’

English Summary : Chef Kitty's Latest Cooking Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA