ADVERTISEMENT

എന്റെ പൊന്നേ...... ഏത് വാചകത്തിനും തിളക്കം കൂട്ടുന്ന വാക്കാണ് കുറച്ച് നാളായി പാചകത്തിലേയും താരം. സ്വർണത്തിൽ പൊതിഞ്ഞ ബർഗർ, ഫ്രഞ്ച് ഫ്രൈസ്... അങ്ങനെ ‘സ്വർണമയ’മുള്ള വിഭവങ്ങൾ തീൻമേശകളിൽ സ്ഥാനം നേടിയിട്ട് കുറച്ച് നാളായി. ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് 999.9 ഫൈൻ ഗോൾഡ് ബിസ്ക്കറ്റും വന്നു കഴിഞ്ഞു. ലക്നൗവിലെ ഡിസ്‌റ്റിലറി റസ്റ്ററന്റിലാണ് കഴിക്കാൻ പറ്റുന്ന പുതിയ താരമായ സ്വർണ ബിസ്ക്കറ്റ് ലഭിക്കുന്നത്.

സ്വർണാഭരണം മെനഞ്ഞെടുക്കുന്ന അത്രതന്നെ പണി ഇതിനുമുണ്ടെന്ന് ഷെഫ് അനസ് ഖുറേഷി: ‘സ്വർണക്കട്ടയുടെ മാതൃക തയാറാക്കുകയായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. വലുപ്പവും അരികുകളുടെ കട്ടിയും എല്ലാം കൃത്യമാകണമായിരുന്നു. 30 ദിവസത്തോളം പരിശ്രമിച്ചിട്ടാണ് കൃത്യമായ ആകൃതി രൂപപ്പെടുത്താൻ സാധിച്ചത്. അതിനൊപ്പം ഇതിന്റെ ബേസ് ഏതു ചേരുവ കൊണ്ടു തയാറാക്കണം എന്ന ആശയക്കുഴപ്പവും ഉണ്ടായിരുന്നു. സാധാരണ ചീസ് കേക്കിൽ നിന്നു വ്യത്യസ്തമായൊരു രുചിക്കൂട്ട് ഒരുക്കാനും ശ്രദ്ധിച്ചു...’

വൈറ്റ് ചോക്ലേറ്റ് ബ്രൗണി ബേസിൽ ഒരു മാംഗോ ചീസ് കേക്കാണ് 24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണത്തിൽ പൊതിഞ്ഞ് എടുത്തിരിക്കുന്നത്. ഇതിന്റെ ചേരുവകൾ ഫിലാഡൽഫിയ ക്രീം ചീസ്, ഭക്ഷ്യയോഗ്യമായ സ്വർണം, മാംഗോ പ്യൂരി, പഞ്ചസാര, ഹെവി ക്രീം എന്നിവയാണ്. കേക്ക് തയാറാക്കാനും തണുപ്പിച്ചെടുക്കാനുമായി 30 – 45 മിനിറ്റ് മതി. ചെറിയൊരു തടിപ്പെട്ടിയിൽ രാമച്ചത്തിന്റെ വേരുകൾ നിരത്തി അതിനു മുകളിലാണ് സ്വർണ ബിസ്ക്കറ്റ് എത്തുന്നത്, 495 രൂപയാണ് വില.

ഇനി സമൂഹമാധ്യമങ്ങളിൽ സ്വർണ ബിസ്ക്കറ്റിന്റെ കൂടെയുള്ള സെൽഫികളുടെ പ്രളയമാകുമോ കാത്തിരിക്കുന്നത് ?

English Summary : Food coated with edible gold leaf has been a rage on social media lately. Purely Edible Gold brick from Lucknow.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com