ADVERTISEMENT

കേക്ക് എന്നാൽ ക്രിസ്മസ്, ക്രിസ്മസ് എന്നാൽ കേക്ക് എന്നതിൽ നിന്നു മാറി ഇപ്പോൾ ആഘോഷങ്ങൾക്ക് കേക്ക് എന്നതാണ് ട്രെൻഡ്!!  ഓണം ഇങ്ങ് എത്താറായില്ലേ, വ്യത്യസ്തമായി എന്തു ചെയ്യാനാവുമെന്ന ചിന്തയിൽ നിന്നാണ് മാവേലിയുടെ രൂപത്തിലൊരു കേക്ക് നിർമാണത്തിലേക്ക് ചങ്ങനാശേരി കൈലാത്തിലെ മീര മാത്യു എത്തിയത്.

മാവേലി കേക്കുമായി മീര മാത്യു.
മാവേലി കേക്കുമായി മീര മാത്യു.

‘മാവേലി കേക്ക്’ എന്നു കേൾക്കാൻ എളുപ്പമാണെങ്കിലും നിർമാണം അത്ര എളുപ്പമല്ലായിരുന്നുവെന്ന് കേക്ക് ആർട്ടിസ്റ്റായ മീര പറയുന്നു. മാവേലിയുടെ ചിത്രം ഗൂഗിളിൽ നിന്നു തിരഞ്ഞെടുത്ത്, അളവുകളെല്ലാം റെഡിയാക്കി തുടങ്ങിയ നിർമാണം പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടിവന്നു. 11 കിലോയിലേറെ തൂക്കമുള്ള കേക്കിൽ ബേസും രൂപമൊരുക്കാനുള്ള സ്റ്റീൽ റോഡും ഒഴിച്ച് എല്ലാം രുചികരമായി കഴിക്കാവുന്നതാണ്. വീട്ടിൽ ചപ്പാത്തിക്കു മാവു കുഴയ്ക്കുമ്പോൾ അതു വച്ച് ചെറിയ രൂപം ഉണ്ടാക്കിയിരുന്ന ആളാണ് മീര.

5 വർഷം മുൻപാണ് കേക്ക് നിർമിച്ച് വിൽപന ആരംഭിച്ചത്. പക്ഷേ ഇപ്പോൾ ഡിസൈനർ കേക്കുകളിലെ താരമായ സ്കൾപ്ചർ ൈസ്റ്റലാണ്  പ്രധാനമായും തയാറാക്കുന്നത്.  മീരയുടെ കേക്ക് ബ്രാൻഡിനും പ്രത്യേകതയുണ്ട്– CAKLAB- എന്നാണ് പേര്, പേരു സൂചിപ്പിക്കുന്നതുപൊലെ തന്നെ ഓണത്തിനുവരെ കേക്കുണ്ടാക്കുന്ന പരീക്ഷണ ശാലയാണത്.

 

English Summary : Maveli Cake lab by Meera, Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com