ഇലയിൽ വിളമ്പുന്ന ഐസ്ക്രീം, വില 10 രൂപ ; വിഡിയോ കാണാം

patte-wali-ice-cream
SHARE

അമൃത്​സറിൽ നിന്നുള്ള ദാമോദർ എന്ന ഐസ്ക്രീം വിൽപനക്കാരന്റെ വിഡിയോ മധുരപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു, ഇലയിലാണ് ഇദ്ദേഹം ഐസ്ക്രീം വിളമ്പുന്നത്. 20 – 25 കിലോമീറ്ററോളം സൈക്കളിൽ സഞ്ചരിച്ചാണ്  ഐസ്ക്രീം വിൽപ്പന.

ഫുഡ് വ്ളോഗർ ഗൗരവ് വാസനാണ് വിഡിയോ ചിത്രീകരിച്ച് ടേസ്റ്റ് ഒഫിഷൽ എന്ന ചാനലിലൂടെ കാഴ്ചക്കാരിലേക്ക് എത്തിച്ചത്. അമൃത്​സറിലെ റെയിൽ വേ സ്റ്റേഷനടുത്തു നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. റെബ്ഡി (കൊഴുപ്പ് കൂടിയ പാൽ), പാൽ, പഞ്ചസാര എന്നിവ ചേർത്താണ് ഈ ഐസ്ക്രീം തയാറാക്കിയിരിക്കുന്നത്. 10 രൂപയ്ക്കും ആവശ്യക്കാർക്ക് ഐസ്ക്രീം കൊടുക്കും.  50 ഗ്രാം ഐസ്ക്രീമിന് 20 രൂപയാണ് വില. ഐസ്ക്രീം തൂക്കി നോക്കിയാണ് വിൽപന. അളവ് കുറയുമെന്ന് പേടി വേണ്ട.

ചെറിയ ഫ്രിജ് ഒരു മൺകലത്തിൽ ഇറക്കി വച്ചിരിക്കുന്നതിനാൽ വെയിലത്തും ഒട്ടും അലിഞ്ഞുപോകില്ല ഈ ഐസ്ക്രീം.

 English Summary : Viral Video Selling Ice Cream on Leaves.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA