കോട്ടയം റൗണ്ട് ടേബിൾ ഫുഡ് ഫെസ്റ്റ് ഓൺലൈനിൽ; സ്പെഷൽ വിഭവങ്ങൾ വീട്ടിലെത്തും

HIGHLIGHTS
  • നാളെ മുതൽ എട്ടു വരെ സ്വിഗി ആപ് വഴി ബുക്ക് ചെയ്യാം
food-news
SHARE

കോട്ടയം- റൗണ്ട് ടേബിളും ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗിയും ചേർന്നൊരുക്കുന്ന റൗണ്ട് ടേബിൾ ഫുഡ് ഫെസ്‌റ്റ് നാളെ മുതൽ 8 വരെ നടക്കും. കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇക്കുറി ഓൺലൈനിലാണു പരിപാടി. കോട്ടയം നഗരത്തിൽ നിന്നു 15 കിലോമീറ്റർ പരിധിയിലാണു ഭക്ഷണവിതരണം. നാളെ മുതൽ രാവിലെ 8 മുതൽ രാത്രി 8 വരെ ഓൺലൈനിൽ ഭക്ഷണം ലഭിക്കും.

കോട്ടയത്തെ 22 പ്രമുഖ ഹോട്ടലുകൾക്കു പുറമേ രാജ്യാന്തര തലത്തിൽ പ്രശസ്‌തി നേടിയ 4 ഹോട്ടലുകളും ഇത്തവണ പങ്കെടുക്കും. ബെഹ്‌റൂസ് ബിരിയാണി, ബിരിയാണി ലൈഫ്, ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി, പ്രമുഖ പിത്​സ ബ്രാൻഡായ അവ്ൻ സ്‌റ്റോറി എന്നിവയാണിവ. കോട്ടയത്തെ 22 ഹോട്ടലുകളും തങ്ങളുടെ പേരെടുത്ത ഭക്ഷണ ഇനങ്ങൾക്കു പുറമേ 'ഫുഡ് ഫെസ്‌റ്റ് സ്‌പെഷൽ ഭക്ഷണ'ങ്ങളുമായാണ് പങ്കെടുക്കുന്നത്.

ബിരിയാണി, ബർഗറുകൾ, പിത് സ, ബാർബിക്യൂ, ഐസ്ക്രീം, പേസ്ട്രി, ചൈനീസ് ഭക്ഷണങ്ങൾ, കടൽ വിഭവങ്ങൾ എന്നിവയിലെ പുതു രുചികൾ പരിചയപ്പെടാം.

സ്വിഗി (swiggy) ആപ്പിലെ കോട്ടയം ഫുഡ് ഫെസ്റ്റിന്റെ പ്രത്യേക പേജ് വഴിയാണു ഭക്ഷണം ബുക്ക് ചെയ്യേണ്ടത്. ഭക്ഷണം വീട്ടിലെത്തിച്ചു നൽകുമെന്നു കൺവീനർ മാത്യു ടി. ലൂക്ക് പറഞ്ഞു.

പരിപാടിയിൽ നിന്നു ലഭിക്കുന്ന ലാഭം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പതിനാറിൽച്ചിറയിൽ നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്‌കൂളിന്റെ പ്രവർത്തനത്തിനാണു ചെലവഴിക്കുന്നത്.

ഫോൺ: 98950 22229, 9447612060

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA