അതിജീവനത്തിന്റെ ‘ബിരിയാണി ചാലഞ്ച്’... സൂപ്പറാണ്

biryani-challenge
തൃക്കാക്കരയിൽ ബിരിയാണി ചാലഞ്ചിനുള്ള ചിക്കൻ ബിരിയാണി പായ്ക്കറ്റിലാക്കുന്ന സംഘാടകർ.
SHARE

ആഘോഷത്തിന്റെയും ആർഭാടത്തിന്റെയും മാത്രം കഥയറിഞ്ഞിരുന്ന ബിരിയാണിക്കിപ്പോൾ പറയാനുള്ളത് അതിജീവനത്തിന്റെ ഒട്ടേറെ കഥകൾ. ദുരന്തവും ദുരിതവും രോഗവും മൂലം വലയുന്നവർക്കു പുണ്യത്തിന്റെ രുചിക്കൂട്ടാണിപ്പോൾ ബിരിയാണി. കല്യാണക്കലവറയിൽ നിന്നു സമൂഹ അടുക്കളകളിലേക്കു വഴിമാറിയെത്തിയ ബിരിയാണിയിലൂടെ ഇത്തിരിയെങ്കിലും ആശ്വാസം ഏറ്റുവാങ്ങിയവരുടെ എണ്ണം ചെറുതല്ല. ചാരിറ്റി ധനസമാഹരണത്തിനുള്ള പുതിയ ട്രെൻഡാണ് ‘ബിരിയാണി ചാലഞ്ച്’. ദുരിതബാധിതരെ സഹായിക്കാൻ, നിർധന രോഗികൾക്കു ചികിത്സയ്ക്കു പണം കണ്ടെത്താൻ, പാവപ്പെട്ട വിദ്യാർഥികൾക്കു ഡിജിറ്റൽ പഠനോപകരണം നൽകാൻ ബിരിയാണി വച്ചു വിളമ്പി പണം കണ്ടെത്തുകയാണു സംഘടനകൾ.

100 രൂപയുടെ ഒരു ബിരിയാണിയിൽ നിന്നു ലാഭം 30 - 40 രൂപ. ബിരിയാണിക്കു 150 രൂപ വിലയിട്ടാൽ ലാഭം 80 - 90 രൂപ. ഈ സീസണിൽ ചിക്കനു വിലയൽപം കൂടിയതിനാൽ ലാഭവിഹിതത്തിൽ ചെറിയൊരിടിവുണ്ട്. ഐടി നഗരമായ കാക്കനാട്ട് സമീപകാലത്തു നടത്തിയത് 6 ബിരിയാണി ചാലഞ്ചുകൾ. എല്ലാം സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്നു സംഘാടകർ. 1,000 ബിരിയാണി വിതരണം ചെയ്യുന്ന  ചാലഞ്ചിൽ 30,000–40,000 രൂപ വരെ ലാഭം പ്രതീക്ഷിക്കാം.

English Summary : Biryani Challenge in Kakkanad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA