ദോശ കഴിക്കാൻ ഫോർക്കോ കൈയോ?; വൈറൽ വിഡിയോയുമായി ബ്രിട്ടിഷ് ഹൈക്കമ്മിഷണർ

alex-wellis
·Delicious Mysuru Masala Dosa. Tweet by AlexWellis
SHARE

ദോശ കൈകൊണ്ട് കഴിച്ചതിന്റെ രുചിയും മേന്മയും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ്. 2 ദിവസത്തെ  സന്ദർശനത്തിനായി ബെംഗളൂരുവിലെത്തിയ അലക്സ് കൈകൊണ്ട് ദോശ കഴിക്കുന്നതിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ഇന്ത്യക്കാരുടെ മസാല ദോശ സൂപ്പറാണെന്നും കൈകൊണ്ട് കഴിച്ചാൽ രുചി കൂടുമെന്നും കന്നഡയിൽ എഴുതുകയും ചെയ്തു. 

ആദ്യ ദിവസം ഫോർക്ക് ഉപയോഗിച്ച് മൈസൂരു മസാല ദോശ കഴിക്കുന്ന ചിത്രത്തോടെയുള്ള അലക്സിന്റെ ട്വീറ്റിനെ തുടർന്ന് പ്രഭാത ഭക്ഷണം കൈകൊണ്ടോ കത്തികൊണ്ടോ കഴിക്കേണ്ടതെന്ന പേരിൽ ട്വിറ്റർ അഭിപ്രായ സർവേയും നടത്തി. 92 ശതമാനം പേരും ദോശ കൈകൊണ്ട് കഴിക്കുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരായിരുന്നു. ഇതേ തുടർന്നാണ് സാമ്പാറിൽ മുക്കി ദോശ കഴിക്കുന്ന വിഡിയോ അദ്ദേഹം പങ്കുവച്ചത്.

English Summary : 92% of Twitter is correct! It tastes better with the hand. Raised hand - Tweet by Alex Wellis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA