'ഫാന്റ ഓംലെറ്റ്'; വില 250 രൂപ..! കാഴ്ചക്കാരെ രസിപ്പിക്കാത്ത വിചിത്ര വിഭവം

fanta-omlette
SHARE

വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് ഭക്ഷണത്തിൽ പല ഹോട്ടലുകളും റസ്റ്ററന്റുകളിലും ഫുഡ് സ്റ്റാളുകളും ഒക്കെ നടത്തുന്നത്.പഴംപൊരിയും ബീഫുമെന്ന് കേട്ടപ്പോൾ ആദ്യം മൂക്കത്ത് വിരൽ വെച്ച മലയാളികൾക്ക് പിന്നീട് അത് പ്രിയ 'കോംബോ' ആയി. ഇപ്പോഴിതാ അത്തരത്തിൽ ഒരു പരീക്ഷണത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗുജറാത്തിലെ സൂറത്തിലെ ഒരു വഴിയോര ഭക്ഷണശാല.

ഫാന്റ ഓംലെറ്റാണ് വിഭവം. ഇന്ത്യ ഈറ്റ് മാനിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണം എന്ന് ബ്ലോഗർ ഷെഫിനോട് ചോദിക്കുന്നുണ്ട്. അപ്പോൾ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടാണെന്നാണ് മറുപടി. ഈ വിഭവത്തിന്റെ വില 250 രൂപയാണെന്നും പറയുന്നുണ്ട് മുട്ട് ഓംലെറ്റിനൊപ്പം ഫാന്റ കൂടിച്ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഫാന്റ ഓംലെറ്റ്. തംസ് അപ്പ് എഗ്ഗ്, കോക്ക് എഗ്ഗ്, സ്പ്രൈറ്റ് എഗ്ഗ് എന്നിവയാണ് ഈ ഫുഡ് സ്റ്റാളിലെ മറ്റ് സ്പെഷ്യൽ വിഭവങ്ങൾ..!

എന്നാൽ ഈ വിഡിയോ കാഴ്ചക്കാരെ അത്ര രസിപ്പിച്ചിട്ടില്ല. ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്നാണ് കൂടുതൽപ്പേരുടെയും അഭിപ്രായം.

ഫാന്റെ ഓംലെറ്റ് ഉണ്ടാക്കുന്നത് കാണാം.

English Summary : Fanta Omelette Viral video from Surat.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA