ഇവിടെ ‘അടുപ്പ് കത്തിച്ച്’ 100 കിലോ റംബൂട്ടാൻ കൊണ്ട് അച്ചാർ ഉണ്ടാക്കുന്നു ; വിഡിയോയുമായി ഫിറോസ്

rambuttan
SHARE

വ്ലോഗർമാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ‘നിയമവിരുദ്ധ’ ആവേശങ്ങളും പ്രകോപനങ്ങളും രണ്ട് ദിവസമായി വലിയ ചർച്ചയാണ്. ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ വിവാദം കത്തിനിൽക്കുമ്പോൾ ഇന്നലെ മുതൽ ട്രോൾ പേജുകളിൽ പ്രശംസ നേടിയത് ഫിറോസ് ചുട്ടിപ്പാറ എന്ന  വ്ലോഗറാണ്. ഭക്ഷണം, പരീക്ഷണങ്ങൾ, ഗ്രാമീണ കാഴ്ചകൾ, നാടൻ സംസാരം എന്നിങ്ങനെ പ്രശംസ നേടി മുന്നോട്ടുപോവുകയാണ് ഫിറോസ്. വിമർശനങ്ങൾ വന്നാലും അതിനെ ശരിയായ രീതിയിൽ എടുത്ത് തെറ്റ് തിരുത്താനും ഫിറോസ് ശ്രമിക്കാറുണ്ട്.

ഫിറോസിന്റെ പുതിയ വിഡിയോയും അക്കൂട്ടത്തിലൊന്നാണ്. 100 കിലോ റംബൂട്ടാൻ െകാണ്ട് അച്ചാർ ഉണ്ടാക്കുകയാണ് പുതിയ വിഡിയോയിൽ. 

റംബൂട്ടാൻ  അച്ചാർ

റംബൂട്ടാൻ തോട് കളഞ്ഞ് കഴുകി എടുക്കണം. ചൂടായ നല്ലെണ്ണയിൽ കടുക്, ഉലുവ, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി വഴന്നു കഴിയുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളവും കല്ലുപ്പും വിനാഗിരിയും കായപ്പൊടിയും കറിവേപ്പിലയും ചേർത്ത ശേഷം റംബൂട്ടാൻ ചേർത്ത് യോജിപ്പിച്ചെടുക്കാം.

English Summary : Yummy Rambutan Pickle, Fruit Pickle Recipe by Village Food Channel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA