വിശപ്പ് സഹിച്ചില്ല; ഭക്ഷണശാലയ്ക്കു മുന്നിൽ ഹെലികോപ്റ്റർ ഇറക്കി പൈലറ്റ്!

dq-pilot
Photo: Sask RCMP
SHARE

വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ വികാരം...ശരിയാണോ തെറ്റാണോ എന്നതൊന്നും വിശപ്പിനു മുന്നിൽ ഇല്ല! വിശപ്പ് സഹിക്കാതായാൽ എന്ത് ചെയ്യും? ഭക്ഷണം കഴിക്കും എന്നാകും മറുപടി. എന്നാൽ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുമ്പോഴാണെങ്കിലോ? ഭക്ഷണം കൈയിൽ കരുതിയിട്ടില്ലെങ്കിലോ? ഇത്തരത്തിലൊരു വാർത്തയാണ് കാനഡയിൽ നിന്ന് പുറത്തുവരുന്നത്. കാനഡയിലെ ടിസ്ഡേലിലാണ് സംഭവം. ഡയറി ക്യൂൻ ഷോറൂമിന്റെ മുൻപിലാണ് ഹെലികോപ്റ്റർ നിർത്തി പൈലറ്റ് ഭക്ഷണം വാങ്ങാൻ പോയത്. 

ലിറോയി സ്വദേശിയായ 34 കാരനാണ് ഹെലികോപ്റ്ററിൽ എത്തി ഭക്ഷണം വാങ്ങി മടങ്ങിയത്. ഇയാൾക്ക് പൈലറ്റ് ലൈസൻസുണ്ടെങ്കിലും കടയ്ക്ക് മുന്നിൽ നിർത്തിയത് നിയമവിരുദ്ധമാണെന്ന് ടിസ്ഡേൽ മേയർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. ഹെലികോപ്റ്റർ, എയർ ആംബുലൻസിനോട് സാദൃശ്യം ഉള്ളത് കൊണ്ട് രക്ഷാപ്രവർത്തനിത്തിനു വേണ്ടി നിലത്തിറക്കിയതെന്നു കരുതിയെങ്കിലും ഹെലികോപ്റ്റർ നിറുത്തിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഐസ്ക്രീം കേക്ക് പാക്കറ്റുമായി പൈലറ്റ് പോകുന്നത് മേയറുടെശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പൈലറ്റിനെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

English Summary : A pilot, landed his helicopter in the middle of a small Canadian town to buy an ice-cream cake.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA