ADVERTISEMENT

തൂശനിലയിൽ ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പായസവുമൊക്കെയായി ഒരു ഓണസദ്യ കഴിച്ചാലോ..? 26 വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പി വച്ചിരിക്കുന്നതു കണ്ടാൽ സദ്യയാണെന്നു തോന്നുമെങ്കിലും ഇതു രുചിയൂറുന്ന ഒരു ചോക്കലേറ്റ് കേക്കാണ്. കടുത്തുരുത്തി ചക്കാലയിൽ ജിഷ സാജനാണ് ഓണക്കേക്കിനു പിന്നിൽ. 

മാലദ്വീപിൽ നഴ്സായിരുന്ന ജിഷയ്ക്കു നാട്ടിലെത്തിയ ശേഷം തിരികെപ്പോകാൻ കഴിഞ്ഞില്ല. തുടർന്നാണു കേക്ക് നിർമാണവും വിൽപനയും തുടങ്ങിയത്. ഓർഡർ അനുസരിച്ചാണു നിർമാണം. ഫെയ്സ്ബുക്കിലും വാട്സാപ് ഗ്രൂപ്പുകളിലും കേക്കുകളുടെ ചിത്രം നൽകിയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. സദ്യയുടെ മോഡലിൽ എല്ലാ വിഭവങ്ങളുമായി കേക്കുണ്ടാക്കാൻ 5 മണിക്കൂറെടുക്കും. 

ദിവസം 3 മുതൽ 5 വരെ ഇത്തരം കേക്കുകൾ വിൽക്കുന്നുണ്ടെന്നു ജിഷ പറയുന്നു. 1000 രൂപ മുതലാണു വില. തൂശനില മുതൽ പപ്പടം വരെ കഴിക്കാം. ഫെയ്സ്ബുക്കിലും വാട്സാപ് ഗ്രൂപ്പുകളിലും കേക്കുകളുടെ ചിത്രം നൽകിയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്.

English Summary : Onam Sadya Model Cake.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com