വനില സ്പോഞ്ച് കേക്ക്; 85 കിലോ ഭാരം, പൂക്കളം മാതൃക, ഓണത്തെ സ്വീകരിക്കാൻ ഭീമൻ കേക്ക്

kottayam-onam-cake
കോട്ടയം വേളൂർ കല്ലുപുരയ്ക്കൽ പെരുമ്പള്ളിൽ വീട്ടിൽ നിർമിച്ച പൂക്കളത്തിന്റെ മാതൃകയിലുള്ള കേക്ക്. ചിത്രം: വിഷ്ണു സനൽ
SHARE

ഓണത്തെ വരവേൽക്കാൻ ഓണക്കേക്ക്. കോട്ടയം വേളൂർ കല്ലുപുരയ്ക്കൽ പെരുമ്പള്ളിൽ വീട്ടിൽ നിബി ഏലിയാസും ഭാര്യ റിന്റുമോൾ കുരുവിളയും ചേർന്നാണു പൂക്കളം മാതൃകയിൽ ഭീമൻ കേക്കുണ്ടാക്കിയത്.

happy-onam
ചിത്രം: വിഷ്ണു സനൽ

വീടിന്റെ പോർച്ചിൽ പ്രത്യേകമായി തയാറാക്കിയ സ്ഥലത്താണു 85 കിലോ ഭാരമുള്ള കേക്ക് തയാറാക്കിയത്. കഴിഞ്ഞ ഓണത്തിന് ആരംഭിച്ച ബേക്ക് സ്റ്റുഡിയോയുടെ ഒന്നാം വാർഷികത്തിനു വ്യത്യസ്തമായ ആശയം ആലോചിച്ചപ്പോഴാണ് ഈ കേക്ക് നിർമിക്കാമെന്നു തീരുമാനിച്ചതെന്ന് ഇവർ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് പണി തുടങ്ങി ഇന്നലെ ഉച്ചയോടെ തീർന്നു. വനില സ്പോഞ്ചാണ് ഉപയോഗിച്ചത്. ഇന്നു കൂടി കേക്ക് പ്രദർശിപ്പിക്കും.

cake-pookalam
ചിത്രം: വിഷ്ണു സനൽ

English Summary : Onam Special Pookalam model cake from kottayam.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA