ADVERTISEMENT

മെഡലുമായി വരുമ്പോൾ നമുക്ക് ഒരുമിച്ച് ഐസ്ക്രീം കഴിക്കാം എന്ന് പി.വി സിന്ധുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ വാക്ക് അദ്ദേഹം പാലിച്ചു.  ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രഭാത ഭക്ഷണ സമയത്ത് സിന്ധുവിനാെപ്പം ഐക്സ്ക്രീം കഴിച്ച് അദ്ദേഹം മൽസരങ്ങൾക്ക് മുൻപ് െകാടുത്ത വാക്ക് പാലിച്ചു.

റിയോ ഒളിംപിക്സിനിടെ ഐസ്ക്രീം കഴിക്കരുതെന്നു സിന്ധുവിനു താക്കീതുണ്ടായിരുന്നു. ടോക്കിയോയിൽ വിലക്ക് വല്ലതുമുണ്ടോ?’ എന്ന് മോദി ഒളിംപിക്സിന് പോകുന്നതിന് മുൻപ് സിന്ധുവിനോട് ചോദിച്ചിരുന്നു. ഭക്ഷണകാര്യത്തിൽ കായികതാരങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണു നിയന്ത്രണമെന്നും സിന്ധു പറഞ്ഞിരുന്നു. മടങ്ങിവരുമ്പോൾ കാണാമെന്നും അന്ന് നിങ്ങൾക്കൊപ്പം ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്നും മോദി അന്ന് മറുപടി പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ.

English Summary : Prime Minister NarendraModi treats Olympics Medalist, Shuttler PV Sindhu, with an ice cream.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com