ലക്ഷ്‌മിനായർ തിരുവോണത്തിന് ഇഞ്ചിപ്പായസം വച്ച കഥ അഥവ ഇഞ്ചികടിച്ച അവസ്ഥ!

HIGHLIGHTS
  • വെയിലിനു മുൻപേ ചിത്രീകരിക്കേണ്ടതിനാൽ പുലർച്ചെ തന്നെ വെള്ളായണിയിൽ എത്തി
lekshmi-nair-takes-a-walk-down-onam-memory-lane
ലക്ഷ്‌മിനായർ
SHARE

അത്യപൂർവമായി മാത്രം വയ്ക്കുന്നതാണ് ഇഞ്ചിപ്പായസം. എന്നാൽ ഇഞ്ചിപ്പായസം വച്ച്  ഇഞ്ചികടിച്ചതുപോലെയായ കഥയാണ് പാചക വിദഗ്‌ധ ലക്ഷ്‌മിനായർക്കു പറയാനുള്ളത്. ഒരു ടിവി ചാനലിനു വേണ്ടി പാചക പരിപാടികൾ അവതരിപ്പിക്കുന്നതിനിടെ നടന്ന സംഭവമാണ്. അക്കാലത്ത് ഓണം, വിഷു, ക്രിസ്‌മസ്‌ എന്നിങ്ങനെയുള്ള ആഘോഷവേളകളിൽ മാത്രമേ പരിപാടിയുടെ ചിത്രീകരണം പുറത്ത് വച്ച് നടത്താറുള്ളൂ. അങ്ങനെ തിരുവോണത്തിന് സംപ്രേഷണം ചെയ്യാനുള്ള എപ്പിസോഡിലേക്ക് ഇഞ്ചിപ്പായസം വയ്ക്കാനായി ലക്ഷ്‌മിനായരും സംഘവും തിരുവനന്തപുരത്ത് വെള്ളായണി കാർഷിക കോളേജിന്റെ പരിസരത്ത് എത്തി. 

ലക്ഷ്‌മിനായർ കസവുനേര്യതൊക്കെ ഉടുത്ത് തലയിൽ മുല്ലപ്പൂവൊക്കെ വച്ച്  തനി കേരളീയ ശൈലിയിലാണ് പാചകത്തിന് പുറപ്പെട്ടത്. വെയിലിനു മുൻപേ ചിത്രീകരിക്കേണ്ടതിനാൽ പുലർച്ചെ തന്നെ വെള്ളായണിയിൽ എത്തി. 15 പേര് സംഘത്തിലുണ്ട്. ഇഞ്ചിനീര്, പാൽ, നെയ്യ്, ഉണക്കലരി, പഞ്ചസാര എന്നിവയൊക്കെ വെവ്വേറെ പാത്രങ്ങളിലാക്കി ഒരു വയലിന്റെ നടുക്ക് വച്ച് അടുപ്പ് കത്തിച്ചു. ഉടനെയുണ്ട് കുറേയാളുകൾ ബഹളം വച്ചുകൊണ്ട് ഓടി വരുന്നു. വേഗം സ്ഥലംവിട്ടോ ഇവിടെ പറ്റില്ല എന്നു പറഞ്ഞുകൊണ്ട്. 

കാർഷിക കോളേജിലെ ഏതോ വിദ്യാർഥിയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായിരുന്നു ആ സ്ഥലം. ആ വിദ്യാർഥി ഏതോ പ്രത്യേകതരം വിത്ത് പാകി അവിടെ മുഴുവൻ തന്റെ ഗവേഷണത്തിനു വേണ്ടി തയാറാക്കിയിട്ടിരിക്കുകയായിരുന്നു. ആളുകൾ അവിടെയൊക്ക ചവിട്ടി കുളമാക്കിയാൽ വിത്തു കിളിർക്കില്ല. ഗവേഷണം പാളും. പെട്ടെന്നു തന്നെ കിട്ടിയ പാത്രങ്ങളും പെറുക്കി ലക്ഷ്‌മിനായരും സംഘവും അവിടെ നിന്നു സ്ഥലം വിട്ടു. ആ കുട്ടിയുടെ കാര്യത്തിൽ വിഷമം തോന്നിയെന്ന് ലക്ഷ്‌മിനായർ. പിന്നെ വേറൊരിടത്ത് പോയി പായസം വച്ചു.

vishu-sadhya

Content Summary : Lekshmi Nair takes a walk down Onam memory lane

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA