ഓർഡർ ചെയ്ത പിത്‌സയിൽ നട്ടും ബോൾട്ടും ആണികളും; വൈറൽ കുറിപ്പ്...

viral-pizza
SHARE

ഓർഡർ ചെയ്ത് വീട്ടിൽ എത്തിച്ച പിത്‌സ കഴിക്കാനെടുത്ത യുവതി അതിൽ കണ്ടെത്തിയത് നട്ടുകളും ബോൾട്ടുകളും. ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയില്ലെങ്കിലും പിത്‌സയ്ക്കുള്ളിൽ നട്ടും ബോൾട്ടും കണ്ടെത്തിയ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

യുകെയിലെ ലങ്കാഷയറിലെ നിന്ന് ഓർഡർ ചെയ്ത പിസയില്‍ നിന്നാണ് ജെമ്മ ബാർട്ടൺ എന്ന യുവതിക്ക് ഇത് ലഭിച്ചത്. വിവരം ഇവർ ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ കുറിപ്പ് വൈറലായി. ഇരുമ്പ് ആണികൾ, നട്ടുകള്‍, ബോൾട്ടുകൾ എന്നിവയാണ് പിത്‌സയിൽ നിന്നും ലഭിച്ചത്. പിന്നീട് ഇവർ വിളിച്ച് പരാതിപ്പെട്ടതോടെ അബദ്ധം തിരിച്ചറിഞ്ഞ് പണം മടക്കി നൽകി മാപ്പുപറഞ്ഞു. കുറിപ്പ് വൈറലായതോടെ സംഭവം ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും ചർച്ചയായി.

English Summary : Woman Finds nuts and bolts as toppings on dominos pizza.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA