ADVERTISEMENT

ലുക്കിലും മട്ടിലും അൽപം ‘ഹെവി’ യാണ് ഈ കോഫി, ഗോൾഡൻ കോഫി രുചിയുമായി ടൊവിനോ. ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നിന്നാണ് ഈ സ്പെഷൽ ചിത്രം ടൊവിനൊ പങ്കുവച്ചിരിക്കുന്നത്, സുഹൃത്തായ സമീർ ഹംസയും ഒപ്പമുണ്ട്. യുഎഇ ഗോൾഡൻ വീസ ലഭിച്ച സന്തോഷത്തിലാണ് ടൊവിനൊ. 

sameer-hamsa-tovino
ടൊവിനൊയും സമീർ ഹംസയും ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നിന്ന്.

 

ലോകത്തിലെ ‌ഏറ്റവുമുയരമേറിയ ബുർജ് ഖലീഫയിലാണ് അർമാനി ഹോട്ടൽ. പ്രമുഖ ഫാഷൻ ഡിസൈനറും മോഡലുമായ ജിയോർജിയോ അർമാനിയുടെ ഉടമസ്ഥൻ. സ്വർണമടങ്ങിയ കാപ്പുച്ചിനോയ്ക്ക് മാത്രമല്ല, ചായയും, ആപ്പിൾ ജ്യൂസും കപ്പ് കേക്കുമൊക്കെ നേരത്തെയും വിളമ്പി ദുബായ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വിഭവങ്ങൾക്കെല്ലാമുള്ളതുപോലെ കാപ്പുച്ചിനോക്കും ഒരു വലിയ വിഭാഗം ആവശ്യക്കാരുണ്ട്. 23 കാരറ്റ് സ്വർണമടങ്ങിയതാണ് ഇവിടുത്തെ കാപ്പുച്ചിനോ. അറബിക് കാപ്പിക്കുരുവും ഡാർക്ക് ചോക്ലേറ്റും നിറഞ്ഞ ഈ കാപ്പുച്ചിനോ. വിലയിൽ മാത്രമല്ല രുചിയിലും കേമനാണ് ഈ സ്വര്‍ണത്തരികൾ നിറഞ്ഞ കാപ്പുച്ചിനോ. എന്നും കുടിക്കുന്നത്തിൽ  നിന്നുള്ള ഒരു മാറ്റം മാത്രമല്ല ഇതിന്റെ പ്രത്യേകത. അറേബ്യൻ കാപ്പികുരുവിന്റെയും ഡാർക്ക് ചോക്ലേറ്റിന്റെയും മിശ്രണം രുചിയുടെ പുതിയ വാതായനകളാണ് കാപ്പുച്ചിനോ രുചിക്കുന്നവന് മുമ്പിൽ തുറന്നിടുന്നത്.

 

ഒരു കപ്പ് കാപ്പിയോ ചായയോ കണികണ്ടു ഉണരുന്നവരാണ് നമ്മിൽ ഭൂരിപക്ഷം പേരും. നമ്മുടെ ശീലങ്ങളുടെ ഭാഗമാണിന്ന്  ആ പാനീയം. അതൊന്നൊഴിവാക്കിയാൽ ആ ദിവസത്തിന്റെ മുഴുവൻ ഉന്മേഷവും  പൊയ്‌പോകുമെന്നാണ് പലരും പറയുന്നത്. കട്ടൻ ചായയും കടുംകാപ്പിയും പാലൊഴിച്ചതും ഒക്കെയായി  ചായയും കാപ്പിയും  നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ട് നൂറ്റാണ്ടുകളായി. കാലങ്ങളായി കുടിച്ചു ശീലിച്ചതിൽ ചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തി.. പുതുപ്പേരുകളിൽ, പുതുരുചികളിൽ  അണിഞ്ഞൊരുങ്ങിയ കാപ്പിയിന്ന്  കാപ്പുച്ചിനോയും കോൾഡ് കോഫിയുമൊക്കെയായി പുത്തൻ രുചിമേളമൊരുക്കുകയാണ്. രുചിച്ച് കുടിച്ച പഴയ സ്വാദിൽ നിന്നൊരു മാറ്റത്തിനാഗ്രഹിക്കുന്നവരാണ് ഈ പുതുരുചിക്കൂട്ടിന്റെ ആസ്വാദകർ.

 

English Summary :  Tovino in Dubai , Gold cappuccino at the Armani Hotel Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com