റഷ്യക്കാർക്ക് ചിക്കൻ ഒരു വെജിറ്റേറിയൻ വിഭവമാണ്: രുചിക്കാഴ്ചകളുമായി റിമ കല്ലിങ്കൽ

rima-aashiq
SHARE

കൊറോണക്കാലത്ത്, ആരെയും കൊതിപ്പിക്കുന്ന റഷ്യൻ വിഭവങ്ങളുടെ ചിത്രങ്ങളുമായി റിമ കല്ലിങ്കലും ആഷിക് അബുവും. ‘ഭക്ഷണത്തെ ഗൗരവമായി കാണുന്ന ഒരു രാജ്യത്തെ നിങ്ങൾ സ്നേഹിക്കണം. ഇതിലെ തമാശ എന്തെന്നാൽ റഷ്യക്കാർക്ക് ചിക്കൻ ഒരു വെജിറ്റേറിയൻ വിഭവമാണ്’ എന്ന കുറിപ്പോടെ  റഷ്യയിൽ നിന്നുളള വിവിധ വിഭവങ്ങളുടെ ചിത്രങ്ങളും റിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത്തരത്തിലുള്ള വെജിറ്റേറിയൻ ആഷിക്കിന് ഇഷ്ടപ്പെടും, നാണയം എന്ന ചിത്രത്തിൽ മമ്മൂട്ടി പറയുന്ന പോലെ ‘ഗുൽഫദി ഗുൽഫൽ ഉണ്ടോ അവിടെ’ എന്നൊക്കെ രസകരമായ കമന്റുകളും ഉണ്ട്. 

യൂറോപ്പ്, റഷ്യ, ഫ്രാൻസ്, ജോർജിയ, അർമേനിയ, ജർമനി തുടങ്ങിയ പല രാജ്യങ്ങളിലും വെജിറ്റേറിയൻ വിഭവങ്ങളിൽ ഫ്ലേവർ ബാലൻസ് ചെയ്യാൻ ചിക്കൻ സ്റ്റോക്കാണ് ഉപയോഗിക്കുന്നത്. പൂർണമായും വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കാൻ വീഗൻ റസ്റ്ററന്റുകൾ മാത്രമാണ് ഉള്ളത്.

English Summary : You got to love a country that takes their food seriously.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA