പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കാതെ എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

HIGHLIGHTS
  • ദിവസവും മുട്ട കഴിക്കാമോ ?
  • കുടുംബം മുഴുവൻ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് പോകുക.
SHARE

ബാലൻസ്‌ഡ് ഡയറ്റിനെ അഞ്ചായി തിരിച്ചിട്ടുണ്ട്. എല്ലാ ഫുഡ് ഗ്രൂപ്പിൽ നിന്നും എല്ലാ നേരവും ഭക്ഷണം കഴിച്ചിരിക്കണം. ഒരു പ്ലേറ്റ് എടുത്താൽ അതിന്റെ പകുതി ഭാഗം അതിന്റെ കാൽ ഭാഗം സിറീൽസ് (ചപ്പാത്തിയോ, ദോശയോ, ചോറോ എന്തുവേണമെങ്കിലും ആകാം) ബാക്കി കാൽ ഭാഗത്തിൽ പ്രോട്ടീൻ (പരിപ്പ്, പയർ, മീൻ, ഇറച്ചി ഇവ ) ബാക്കിയുള്ള പകുതി ഭാഗവും പച്ചക്കറിയും പഴങ്ങളും ആയിരിക്കണം. പിന്നെ ഒരു ഭാഗം പാലും പാലുൽപ്പന്നങ്ങളും തൈരോ മോരോ എന്തുവേണമെങ്കിലും ആകാം. ഇതായിരിക്കണം മൂന്നു നേരവും നമ്മൾ കഴിക്കുന്ന ഫുഡ്. അപ്പോൾ മാത്രമേ നമുക്ക് ബാലൻസ്‌ഡ് ആയിട്ട് ന്യൂട്രീഷ്യസ് ആയിട്ട് ഈ  പറയുന്ന കാർബോഹൈഡ്രേറ്റ്, ഫാറ്റ്, പ്രോട്ടീൻ, വിറ്റമിൻ, മിനറലുകൾ എന്നിവ കിട്ടുകയുളൂ. അല്ലാതെ നമ്മൾ ഒരു നേരം മാത്രം കഴിച്ചതുകൊണ്ട് നമുക്കാവശ്യമായ ന്യൂട്രീഷൻ കിട്ടുകയില്ല. 

കേരളത്തിൽ പൊതുവെ രാവിലെ പുട്ടും കടലയും ഉണ്ടാക്കും ഇതുവരെ നമ്മൾ കരുതിയിരുന്നത് അതൊരു സമീകൃത ആഹാരം ആണെന്നാണ് ഇപ്പോൾ പറഞ്ഞ പ്ലേറ്റിന്റെ കാര്യം വരുമ്പോൾ പ്രോട്ടീനും കാർഹൈഡ്രേറ്റും മാത്രമല്ലേ ആകുന്നുള്ളൂ?

punjabi-puttu

പുട്ടും കടലയിലും കടല നമ്മൾ മുളപ്പിച്ച് ഉപയോഗിക്കുക. അപ്പോൾ വെജിറ്റബിൾസിലുള്ള ഫൈബർ അതിൽ വരുന്നുണ്ട്. അല്ലെങ്കിൽ പുട്ടും പഴവും കടലയും കൂടി ചേർത്ത് കഴിച്ചാൽ മതി അപ്പോൾ ഫ്രൂട്ട്സും വരുന്നുണ്ട്. 

ഇഡ്ഡലിയാണെങ്കിലോ?

ഇഡലിയിൽ പരിപ്പും വരുന്നുണ്ട്. സാമ്പാറിന്റെ കൂടെ വെജിറ്റബിൾസും വരുന്നുണ്ട്. അപ്പോൾ ചട്ണി കൂട്ടി കഴിക്കാതെ സാമ്പാർ കൂട്ടി കഴിച്ചാൽ കൂടുതൽ ഗുണം ലഭിക്കും.

aval-idli

∙ കൂടുതൽ സമീകൃതമായിരിക്കണം ഓരോ സമയത്തും കഴിക്കുന്ന പ്ലേറ്റ് എന്നാണല്ലോ പറഞ്ഞത് അപ്പോൾ റോ വെജിറ്റബിൾസ് കഴിക്കണോ?

അങ്ങനെ ഒന്നും ഇല്ല. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന തോരനോ, അവിയലോ, മെഴുക്കു പുരട്ടിയോ എന്തുവേണമെങ്കിലും കഴിക്കാം. പക്ഷെ വെജിറ്റബിൾ ഉണ്ടായിരിക്കണം. 

∙  തടി കൂടുമ്പോൾ നമ്മൾ തന്നെ തീരുമാനിക്കും ഒരു ഡയറ്റ് അങ്ങ് തുടങ്ങാം എന്ന്. അപ്പോൾ നമ്മൾ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കും. അത് നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന ഡയറ്റാണ്. അത് അപകടം ഉണ്ടാക്കുമോ

healthy-food
Image Credit : Ekaterina Kondratova / Shutterstock

അത് തീർച്ചയാ?യും അപകടം ഉണ്ടാക്കും. കാരണം നമ്മുടെ ചോറിൽ ധാരാളം ബി 12 അടങ്ങിയിട്ടുണ്ട്. നമ്മൾ അത് വേണ്ട എന്ന് വയ്ക്കുമ്പോൾ അത് കിട്ടില്ല. അപ്പോൾ വീട്ടിൽ എന്താണോ ന്യൂട്രീഷൻ ഉള്ളത് അത് മാത്രം കിട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് എല്ലാ ഗ്രൂപ്പിൽ നിന്നും ഉള്ള ഭക്ഷണം ഉൾപ്പെടുത്തണം എന്ന് പറയുന്നത്.

∙  ഇപ്പോൾ കേരളത്തിന്റെ സാഹചര്യം പറഞ്ഞാൽ ആൾക്കാർക്ക് ഭക്ഷണം കിട്ടാത്ത ഒരു പ്രശ്‌നം ഇല്ല. എന്നാൽ കിട്ടുന്നത് മുഴുവൻ എങ്ങനെ എങ്കിലും കഴിക്കണം എന്നല്ലാതെ പോഷകാഹാരത്തെ കുറിച്ച്  ആലോചിക്കുന്നില്ല. പൊതുവെ കേൾക്കുന്നത് വൈറ്റ് എല്ലാം ഒഴിവാക്കണം എന്നാണ് വൈറ്റ് റൈസും  വൈറ്റ് ഷുഗറും ഒക്കെ അത്ര വലിയ വില്ലന്മാരാണോ ?

തീർച്ചയായിട്ടും. കാരണം നമ്മുടെ റെഡ് റൈസിനകത്ത് പോളിഷ് അല്ലാത്തതു കൊണ്ട് ഫൈബറും ബി 12 ഉം എല്ലാം വരും. പക്ഷെ പോളിഷ് ചെയ്‌ത വൈറ്റ് റൈസിനകത്ത് വെറും കാർബോഹൈഡ്രേറ്റ് മാത്രമേ ഉള്ളൂ. അത് നമ്മുടെ വെയ്റ്റ് കൂട്ടും. പഞ്ചസാരയും വെയ്റ്റ് കൂട്ടും. അതിനു പകരം ശർക്കര ഉപയോഗിക്കാം.  ശർക്കരയും കൂടുതൽ വേണ്ട. എല്ലാം കുറച്ചു മാത്രം ഉപയോഗിക്കുക. ശർക്കരയിലും കുറച്ച് അയൺ ഉണ്ട്. അതുകൊണ്ട് പഞ്ചസാരയേക്കാൾ കുറച്ചു കൂടി നല്ലത് ശർക്കര ആയിരിക്കും.

∙ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയാണ്?

പഴങ്ങൾ, പച്ചക്കറികൾ രണ്ടു നേരമെങ്കിലും കഴിക്കണം. വെജിറ്റബിളും ഫ്രൂട്സും വരുമ്പോൾ തന്നെ വിറ്റാമിനും മിനറൽസുമായി പിന്നെ ഒരു നേരമെങ്കിലും കുറച്ച് തൈര് കഴിക്കണം. തൈര് എന്നു പറയുന്നത് പ്രൊ ബയോട്ടിക് ആണ്. പ്രോബയോട്ടിക് എന്നത് ഗട്ട് ഹെൽത്ത് എന്നു പറയും അതായത് വയറിന്റെ ആരോഗ്യം. സെക്കൻഡ് ബ്രെയിനാണ് വയർ. വയറിന്റെ ആരോഗ്യം അനുസരിച്ചിരിക്കും നമ്മുടെ ഫുൾ ആരോഗ്യം. വയറിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെയൊന്നും ആഗിരണം നടക്കുന്നില്ല എങ്കിൽ ഫുൾ മെറ്റാബോളിസത്തിനെയെല്ലാം ബാധിക്കും. അത് അനാരോഗ്യം, ഡയബറ്റിക്, ഹൈപ്പർ ടെൻഷൻ ഇപ്പൊ കാണുന്ന പല രോഗങ്ങളെല്ലാം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. 

∙  ഏതു ഭക്ഷണ സാധനം എടുക്കുമ്പോഴും ഇതിൽ എത്ര കാലറി ഉണ്ട് എന്ന്  നമ്മൾ ആലോചിക്കേണ്ടി വരുന്ന ഒരു പ്രവണത...?

കാലറി എന്നതിനുപകരം അതിൽ എത്ര ന്യൂട്രിയന്റ്സ് ഉണ്ട് എന്ന് ആലോചിക്കണം. അതും കൂടി ആലോചിച്ചാലേ ഈ ടെൻഷൻ ഒഴിവാക്കാൻ സാധിക്കൂ. 

∙ വാട്സ് ആപ്, യൂട്യൂബ്‌ തുടങ്ങിയവയിൽ കാണുന്ന ഡയറ്റുകൾ, കീറ്റോ ഡയറ്റ്, ടീനേജുകാർ വിറ്റാമിൻ സപ്ലിമെൻറ്സ് ഒക്കെ കഴിക്കുന്നത് ഒക്കെ നല്ലതാണോ?

ഇതെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഒരുപാട് പേര് കീറ്റോ ഡയറ്റ് എടുക്കുന്നുണ്ട്. കീറ്റോ ഡയറ്റ് എന്ന് പറയുന്നത് 80 ശതമാനം ഫാറ്റും ബാക്കി 15 ശതമാനം പ്രോട്ടീനും ബാക്കി 5 ശതമാനം കർബോഹൈഡ്രേറ്റുമേ വരുന്നുള്ളൂ. ഇത് ഒരു രണ്ടു മാസം ചെയ്യുമ്പോൾ വെയ്റ്റ് കുറയും. പക്ഷെ ഇത് നമുക്ക് ജീവിതകാലം മുഴുവൻ ചെയ്യാൻ പറ്റില്ല. ഇത് ചെയ്‌താൽ വേറെ ഒരുപാട് നൂട്രീഷൻ ഡെഫിഷ്യൻസി വരും. അതു കൂടാതെ ഇതിന് ചില ദോഷവശങ്ങളും ഉണ്ട്. ഇത് ലിവറിനെയും കിഡ്നിയെയും ബാധിക്കാം. മൈനർ ആയിട്ടുള്ള മുടി കൊഴിച്ചിൽ പോലും ആരംഭിക്കാം. ഇതെല്ലാം ചെയ്‌ത്‌ നമ്മൾ വെയ്റ്റ് കുറയ്ക്കാതിരിക്കുന്നതാണ് നല്ലത്. അതും അഡോളസെൻഡ്‌ ഗ്രൂപ്പ്, കാരണം അവർ വളരുന്ന പ്രായമാണ്. അവർക്ക് എല്ലാ ന്യൂട്രീഷനും ആവശ്യമായിട്ടുള്ള സമയമാണ്. ഇത് അവരുടെ വളർച്ചയെ ബാധിക്കും. എന്തു പറഞ്ഞാലും അഡോളസെന്റ് ഏജിലുള്ളവർ  ഒരിക്കലും ഇത് ഫോളോ ചെയ്യരുത്. എപ്പോഴും നമ്മൾ വീട്ടിൽ കഴിക്കുന്ന ആഹാരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തി പോകുന്നതാണ് നല്ലത് അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. 

∙ ഓട്സ് കൂടുതൽ കഴിക്കുക റാഗി കഴിക്കുക, അതുപോലെ മില്ലറ്റ്സ് കൂടുതൽ ഉൾപ്പെടുത്തുക അത് എല്ലാക്കാലത്തും സാധിക്കുമോ? അതോ ഓരോ ദിവസവും നമ്മൾ കഴിക്കുന്ന കേരളീയ ഭക്ഷണത്തിൽ മാറ്റം വരുത്തുകയാണോ നല്ലത്?

വല്ലപ്പോഴുമൊക്കെ ഇവ ഉൾപ്പെടുത്താം. എന്താണോ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് അത് കഴിക്കുന്നതായിരിക്കും നല്ലത്. എപ്പോഴും കിട്ടാത്ത സാധനത്തെ ഓർത്തോണ്ടിരുന്നിട്ട് കാര്യമില്ല. കിട്ടുന്ന സാധനത്തെ മോഡിഫൈ ചെയ്‌ത്‌ അതായത് ഫൈബർ കൂടുതലുള്ള അരി, പച്ചക്കറി, ഇഡ്ഡലി, ദോശ ഇതെല്ലാം ഹെൽത്തിയാണ് അതെല്ലാം കഴിച്ചാൽ മതി. ഓട്സ് , നമുക്ക് കിട്ടുന്നത് വൈറ്റ് ഓട്സ് ആണ്. അത് കഴിച്ചിട്ട് കാര്യമില്ല. നമ്മൾ എപ്പോഴും കഴിക്കേണ്ടത് ഫൈബർ കൂടിയ ഓട്സ് ആണ്. അതായത് സ്റ്റീൽ കട്ട് ഓട്സ് , റോൾഡ് ഓട്സ്, ഹോൾ ഓട്സ് ഇവയൊക്കെയാണ് കഴിക്കേണ്ടത്. അല്ലാതെ വൈറ്റ് ഓട്സ് കഴിച്ചതു കൊണ്ട് പ്രയോജനമില്ല. 

∙ വയർ നിറച്ച് കഴിക്കാമോ ?

പാടില്ല. മാക്‌സിമം മുക്കാൽ വയറേ കഴിക്കാവൂ.  

∙ രാത്രിയിൽ എത്ര ഭക്ഷണം കഴിക്കാം?

രാത്രിയിൽ ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപെങ്കിലും കഴിക്കണം. എട്ടരയ്ക്കു മുൻപ് കഴിക്കുന്നതാണ് ഏറ്റവും നല്ല സമയം.  

∙ കൂടുതൽ വെള്ളം കുടിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പ്രായവ്യത്യാസം അനുസരിച്ച് അതിൽ മാറ്റം ഉണ്ടോ? 

കുട്ടികൾ ഒഴിച്ച് അഡോളസെന്റ് മുതൽ എട്ടു തൊട്ട് പന്ത്രണ്ടു ഗ്ലാസ് വരെ വെള്ളം  കുടിച്ചിരിക്കണം. വെള്ളമായിട്ട് കുടിക്കാൻ പാടാണെങ്കിൽ മോരും വെള്ളമോ, കരിക്കിൻ വെള്ളമോ, നാരങ്ങാ വെള്ളമോ കുടിക്കാം പക്ഷെ ഇതിലൊന്നും മധുരം ചേർക്കരുത്. ഷുഗറുള്ള ജ്യൂസ് ഒന്നും കുടിക്കരുത്. ഇപ്പോഴും ഫ്രൂട്ട് ഫ്രൂട്ടായി തന്നെ കഴിക്കുക. ജ്യൂസ് ആക്കുമ്പോൾ ഒന്നാമത് അതിന്റെ ഫൈബർ നഷ്ടപ്പെടും. രണ്ടാമത് അതിൽ ഷുഗർ ചേർക്കും. പിന്നെ അത് കുടിച്ചിട്ട് കാര്യമില്ല. 

∙ ദിവസവും മുട്ട കഴിക്കാമോ ?

ബാലൻസ്‌ഡ് ഡയറ്റിൽ രണ്ടു എഗ്ഗ് വൈറ്റ് ഡെയ്‌ലി കഴിക്കാം. ആഴ്ചയിൽ രണ്ടു തവണ മുട്ടയുടെ മഞ്ഞ ചേർത്ത് കഴിക്കാം. ചില പഠനങ്ങളിൽ എഗ്ഗ് യോക്കിന് കുഴപ്പമില്ല എന്നു പറയുന്നുണ്ട് പക്ഷെ ഈ പഠനങ്ങളെല്ലാം നടക്കുന്നത് അമേരിക്കയിലാണ് നമ്മൾ ഇന്ത്യാക്കാരിലല്ല നമ്മുടെ ജനറ്റിക് പ്രി ഡെപ്പോസിഷനോക്കെ വേറെയാണ്. അതുകൊണ്ടാണ് നമ്മൾ ഒന്ന് കൺട്രോൾ ചെയ്‌ത്‌ പറയുന്നത്. ഒബിസിറ്റിയും ഡയബറ്റിക്കും  ഫാറ്റി ലിവറും മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കുട്ടികൾക്ക് ഒരു മുട്ട വീതം എല്ലാ ദിവസവും കഴിക്കാം. 

English Summary : It is important to follow a healthy and well balanced diet to keep your energy levels in peak through.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA