ADVERTISEMENT

മെലിഞ്ഞിരിക്കുന്നു എന്നതിലല്ല ആരോഗ്യകരമായിരിക്കുന്നതാണ് പ്രധാനം. കുട്ടികളെ മാത്രമായി ഒരു ഡയറ്റ് ശീലിപ്പിക്കാതെ കുടുംബം മുഴുവൻ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് പോകുക. നമ്മുടെ പ്ലേറ്റിൽ എന്തെല്ലാം ഉണ്ടായിരിക്കണം എന്നുള്ളത് നമ്മൾ തീരുമാനിക്കുക. അതിനനുസരിച്ച് നമ്മൾ ഭക്ഷണം കഴിക്കുക. കൊറൊണയും ലോക്ഡൗണും കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്നു നോക്കാം.

∙  അമ്മമാരുടെ ഏറ്റവും വലിയ പ്രശ്‌നം കുട്ടികളുടെ ഡയറ്റാണ്. മിക്കവാറും അവരുടേതായിരിക്കും ഫൈനൽ തീരുമാനം എന്നതുകൊണ്ട് മാതാപിതാക്കൾ പ്രഷർ ചെയ്യാൻ സാധ്യത കുറവാണ്. സാധാരണഗതിയിൽ കുട്ടികളുടെ ഡയറ്റ് എങ്ങനെ ആയിരിക്കും?

ഒരു പ്ലേറ്റ് എടുത്താൽ അതിന്റെ പകുതി ഭാഗം അതിന്റെ കാൽ ഭാഗം സിറീൽസ് (ചപ്പാത്തിയോ, ദോശയോ, ചോറോ എന്തുവേണമെങ്കിലും ആകാം) ബാക്കി കാൽ ഭാഗത്തിൽ പ്രോട്ടീൻ (പരിപ്പ്, പയർ, മീൻ, ഇറച്ചി ഇവ ) ബാക്കിയുള്ള പകുതി ഭാഗവും പച്ചക്കറിയും പഴങ്ങളും ആയിരിക്കണം. പിന്നെ ഒരു ഭാഗം പാലും പാലുൽപ്പന്നങ്ങളും തൈരോ മോരോ എന്തുവേണമെങ്കിലും ആകാം. ഇതായിരിക്കണം മൂന്നു നേരവും നമ്മൾ കഴിക്കുന്ന ഫുഡ്. ഈ പ്ലേറ്റ് തന്നെയാണ് സാധാരണ നമ്മൾ കുട്ടികൾക്കും പറയുന്നത്. കുട്ടികളെ അത് ശീലിപ്പിക്കണം.  അത് തുടക്കത്തിൽ മുതലേ ഒരു വയസ്സ് മുതൽ ശീലിപ്പിച്ചു തുടങ്ങണം. കുട്ടികൾ പതുക്കെ ആ ശീലത്തിൽ എത്തും. മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കരുത് എന്ന് പറയുന്നില്ല. വല്ലപ്പോഴുമൊക്കെ കഴിക്കാം. പക്ഷേ കൂടുതൽ ആയിട്ടും ഈ  പറഞ്ഞ ന്യൂട്രീഷ്യസ് ആയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.  നാല് മണിക്ക് ബേക്കറി പലഹാരം എല്ലാം നിർത്തിയിട്ട് അതിനുപകരം അട, കൊഴുക്കട്ട, പഴം പുഴുങ്ങിയതും എള്ളുണ്ട, കപ്പലണ്ടി മിഠായി എന്നിവ കൊടുക്കാം. ഇതെല്ലാം ന്യൂട്രീഷ്യസ് ആണ്. അതിനു പകരം നമ്മൾ കൊടുക്കുന്ന ബർഗറും പിത്സയൊന്നും വേണ്ട. ഒബിസിറ്റിയും ഡയബറ്റിക്കും  ഫാറ്റി ലിവറും മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കുട്ടികൾക്ക് ഒരു മുട്ട വീതം എല്ലാ ദിവസവും കഴിക്കാം.

ഇതൊന്നും കൊടുക്കാതെ വീട്ടിൽ ഉണ്ടാക്കിയത് കൊടുത്താലും കുട്ടികൾക്ക് ഫ്രൈഡ് ഐറ്റംസ് ആയിരിയ്ക്കും വേണ്ടത് ഇതിന് എന്ത് ചെയ്യും?

ഫ്രൈയ്ഡ് ഐറ്റംസ് വല്ലപ്പോഴും കൊടുക്കാം. ഇപ്പോൾ കാണുന്ന കുട്ടികളിൽ ഈയിടെ IMA ഒരു സ്റ്റഡി നടത്തി. അതിൽ കൊച്ചിയിൽ മാത്രം 40 ശതമാനം കുട്ടികളും ഒബിസിറ്റി ആണ്. അപ്പോൾ ഒബിസിറ്റിയും അണ്ടർ ന്യൂട്രീഷനിൽ പെടുത്തും. കാരണം ഇവർക്ക് കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ ഫാറ്റ് മാത്രമേ ഉള്ളൂ. പ്രോട്ടീൻ ആയിട്ട് ഒന്നും വരുന്നില്ല. ഇങ്ങനെ വരാത്തപ്പോൾ കുട്ടികളിൽ ഇപ്പോൾ ഡയബെറ്റിസ് കൂടുന്നുണ്ട് അല്ലെങ്കിൽ ഫാറ്റി ലിവർ കൂടുന്നുണ്ട്. ഇപ്പോൾ രണ്ടു വർഷമായി  കുട്ടികൾ ആരും കളിക്കാനൊന്നും പോകുന്നില്ല അതുകൂടി ആകുമ്പോൾ കുട്ടികളുടെ എനർജി യൂട്ടിലൈസ് ചെയ്യാതെ വരുമ്പോൾ ഈ ഫാറ്റ് എല്ലാം കൂടെ കഴിക്കുമ്പോൾ പിന്നെയും വണ്ണം വയ്ക്കും എന്നല്ലാതെ കുറയുന്നില്ല. 

അതു മാത്രമല്ല അവർ വീട്ടിൽ ഇരുന്ന് ബോർ അടിക്കുന്നത് വിശപ്പുകൊണ്ടാണ് വിശക്കുകയാണ് എന്നവർ ധരിക്കുന്നുമുണ്ട്. മിക്കപ്പോഴും മൊബൈലിൽ നോക്കിയിട്ടായിരിക്കും കഴിക്കുന്നത്, അപ്പോൾ നമുക്ക് അറിയില്ല എത്ര അളവിൽ ആണ് നമ്മൾ കഴിക്കുന്നതെന്ന്. ചുമ്മാ കഴിച്ചുകൊണ്ടേയിരിക്കും. വയർ നിറഞ്ഞാലും നമ്മൾ അറിയില്ല.

ഇപ്പോൾ കുട്ടികളിലടക്കം അമിത വണ്ണമാണ് പ്രശ്‌നം എന്ന് പറഞ്ഞല്ലോ അപ്പോൾ അത് കുറച്ചു കൊണ്ട് വരണമെങ്കിൽ BMI നോക്കി തന്നെ മുന്നോട്ട് പോകണോ?

BMI വച്ചിരിക്കുന്നത് ഒരളവ് നമുക്ക് കിട്ടാൻ വേണ്ടീട്ട് ആണ്. വേറൊരു കാര്യം കാണുന്നത്. BMI നോർമൽ ആയിരിക്കും പക്ഷെ വയറുണ്ട് അപ്പോൾ അത് ഹെൽത്തിയല്ല. അത് നോർമൽ ആയിരിക്കണം. അല്ലാതെ BMI നോർമൽ ആയിട്ട് കാര്യമില്ല. ഭക്ഷണം നിയന്ത്രിച്ച് വ്യായാമം ചെയ്‌താൽ മാത്രമേ ഇത് നിലനിർത്തിക്കൊണ്ടു പോകാൻ സാധിക്കൂ. ഹെൽത്തി ആയിട്ടിരിക്കാൻ ഡെയ്‌ലി അര മുക്കാൽ മണിക്കൂർ എന്തെങ്കിലും എക്സർസൈസ് ചെയ്യണം വേറെ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ അര മണിക്കൂർ നടക്കുകയെങ്കിലും ചെയ്‌തിരിക്കണം. കൊറോണ മൂലം പുറത്തു നടക്കാൻ സാധിക്കുന്നില്ലെങ്കിൽ മുറ്റമുണ്ടെങ്കിൽ  മുറ്റത്തു കൂടി നടക്കുക. അല്ലെങ്കിൽ ടെറസ് ഉണ്ടെങ്കിൽ ടെറസിലൂടെ നടക്കുക. അതുമല്ലെങ്കിൽ വീടിനുള്ളിൽ ഹോളിൽ കൂടി നടക്കുക. 

∙  കുട്ടികൾക്ക് എത്ര വെയ്റ്റ് വരെയാകാം?

ഓരോ പ്രായത്തിനനുസരിച്ചും അതിന് വ്യത്യാസം വരാം. ഒരു വയസ്സ് ആണെങ്കിൽ 9 കിലോഗ്രാം വരെയാകാം. അതിനു ശേഷം ഓരോ വർഷം  അനുസരിച്ച് അതിന് മാറ്റം വരും. ഇപ്പോൾ 10 വയസ്സ് ആണെങ്കിൽ ഒരു 34 കിലോഗ്രാം വരെയേ ആകാവൂ. അതിനു മുകളിലേക്കുള്ളത് അമിത വണ്ണം ആണ്. 

English Summary : Balanced diet for healthy life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com