ADVERTISEMENT

കുട്ടികൾക്ക് ഏറെ ഇഷ്‌ടമുള്ള ഒരു സ്‌നാക്കാണ് ഫ്രഞ്ച് ഫ്രൈസ്. ജങ്ക് ഫൂഡിന്റെ ഗണത്തിൽ പെടുന്നതാണെങ്കിലും നിയന്ത്രണവിധേയമായി ഇതു നൽകാം. എന്നാൽ പതിവായി ഫ്രൈസ് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഫ്രഞ്ച് ഫ്രൈസ് തയാറാക്കുമ്പോൾ എണ്ണയിൽ മുക്കി വറുക്കുന്നതിന് (Deep Fry)പകരം കുറച്ച് എണ്ണ ഒഴിച്ച് (Shallow Fry) ചെറിയ തീയിൽ ഉണ്ടാക്കുന്നതാണ് ആരോഗ്യപ്രദം. 

 

ഫ്രഞ്ച് ഫ്രൈസിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിൽ അടങ്ങിയിട്ടുള്ള അന്നജം എളുപ്പത്തിൽ ദഹിക്കുന്നതിനൊപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യും. ഇത് കുട്ടികൾക്ക് വേണ്ട ഊർജം പ്രധാനം  ചെയ്യുന്നു. വൈറ്റമിൻ ബി6, പൊട്ടാസ്യം, നിയാസിൻ, ഇരുമ്പ്, ഫോസ്‌ഫറസ്‌, മഗ്നീഷ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ്. ഉരുളക്കിഴങ്ങ് എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു. ഫ്ലേവനോയിഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങളും ഉരുളക്കിഴങ്ങിലുണ്ട്.  

 

ശ്രദ്ധയോടെ തയാറാക്കാം

 

ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ അമിതമായി ചൂടാക്കാതിരിക്കുക. കൂടുതൽ നേരം ചൂടാക്കിയാൽ ട്രാൻസ് ഫാറ്റി ആസിഡുകൾ ഉണ്ടാകുന്നു. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഒരിക്കൽ പാചകത്തിനെടുത്ത എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക അങ്ങനെ ചെയ്യുമ്പോൾ അതിൽ കാർസിനോജൻ ഉണ്ടാകുന്നു. 

 

ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണ തിരഞ്ഞെടുക്കുന്നതിലും നല്ല ശ്രദ്ധ വേണം. അപൂരിത എണ്ണകൾ (Unsaturated Fats) (സൺഫ്ലവർ എണ്ണ, തവിടെണ്ണ, സോയാബീൻ എണ്ണ, എള്ളെണ്ണ) എന്നിവ തിരഞ്ഞെടുക്കാം. എന്നാൽ ഹൈഡ്രോജനേറ്റഡ് ഫാറ്റുകൾ (ഡാൽഡാ) പാംഓയിൽ എന്നിവ ഒഴിവാക്കാം. 

 

ഫ്രഞ്ച് ഫ്രൈസ് കുട്ടികൾക്കു കഴിക്കാൻ കൊടുക്കുമ്പോൾ കുറച്ച് പച്ചക്കറി സാലഡ് (സാലഡ് കുക്കുമ്പർ, കാരറ്റ്, തക്കാളി) എന്നിവ കൂടി നൽകുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കളയുന്നതിന് സഹായിക്കും. ഫ്രഞ്ച് ഫ്രൈസിനൊപ്പം മയോണൈസ് പോലുള്ള സോസുകൾ നൽകാതിരിക്കുക. ഉപ്പ് കുറച്ചു മാത്രം ചേർക്കുക. 

 

Content Summary : French Fries Recipe BY Preethi R Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com