ADVERTISEMENT

ഒരു കപ്പ് ചെറുപയർ നിമിഷങ്ങൾകൊണ്ട് പോപ്കോണാക്കുന്ന മാജിക് എന്ന പേരിലിറങ്ങിയ വിഡിയോ കണ്ട് പരീക്ഷിച്ചവരെല്ലാം, പോപ്കോണും വന്നില്ല കഞ്ഞിക്കു കൂട്ടാനുള്ള പയറും കരിഞ്ഞുപോയി എന്ന അവസ്ഥയിലാണ്. വിഡിയോ കാണാത്തവരും കണ്ടിട്ടും പരീക്ഷിക്കാത്തവരും ഭാഗ്യവാൻമാർ!

പ്രഷർ കുക്കറിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കഴുകി വ‍ൃത്തിയാക്കി അളന്നു വച്ചിരിക്കുന്ന ചെറുപയർ ഇട്ട് അടച്ചു വച്ച് ചൂടാക്കുന്നു. ടപ്പ്, ടപ്പ് എന്ന് പൊട്ടുന്ന ശബ്ദം കേട്ട്...ഒരു മിനിറ്റിനുള്ളിൽ അടപ്പു തുറക്കുമ്പോൾ നിറഞ്ഞിരിക്കുന്ന പോപ്പ്കോൺ. ഇത്രയും കണ്ടു കഴിഞ്ഞാൽ ആർക്കും ഇത് ഒന്നു പരീക്ഷിക്കാൻ തോന്നും! പക്ഷേ വേണ്ട... പാത്രത്തിൽ കരിഞ്ഞ പയറാകും കിട്ടുന്നത്. ചെറുപയർ പ്രഷർ കുക്കറിൽ നിറച്ച് അടച്ച ശേഷം വരുന്ന ഭാഗം എഡിറ്റ് ചെയ്താണ് വിഡിയോയിൽ കാണിക്കുന്നത്.

ഇത് തെറ്റാണെന്നു കാണിക്കുന്ന നിരവധി വിഡിയോകളും യുട്യൂബിൽ വരുന്നുണ്ട്. ഇനി എങ്ങാനും പോപ്കോൺ ശരിയായാലോ എന്നു കരുതി പരീക്ഷിച്ചവരൊക്കെ ‘കരിഞ്ഞ പയർ’ കോഴിക്കു പോലും വേണ്ട എന്ന് കമന്റിട്ട് സങ്കടപ്പെടുന്നുമുണ്ട്.

English Summary : Green Gram Popcorn True or Fake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com