‘ലോലി പോപ് ഇഡ്ഡലി’ ട്വീറ്റുമായി ആനന്ദ് മഹേന്ദ്ര; വൈറൽ വിഡിയോ കാണാം

HIGHLIGHTS
  • ലോലി പോപ് കഴിക്കുന്നതു പോലെ കഴിക്കാം...
Idli-on-sticks
Image Credit : Susallinone
SHARE

ആവി പറക്കുന്ന ചൂടൻ ഇഡ്‌ഡലി, വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർന്ന ചമ്മന്തിയും കായത്തിന്റെ നേരിയ ചുവയുള്ള സാമ്പാറും ചേർത്തു കഴിക്കാൻ എന്തു രസം! നാവിൽ വെള്ളം വരുന്നുണ്ടോ...സാധാരണ ഇഡ്ഡലിക്ക് ചെറിയൊരു മേക്ക് ഓവർ കൊടുത്തു ലോലി പോപ് ലുക്കിലുള്ള ബെംഗളൂരുവിലെ സ്പെഷൽ ഇഡ്ഡലി ചിത്രം ട്വീറ്റ് ചെയ്തത് വ്യവസായി ആനന്ദ് മഹീന്ദ്രയാണ്. ലോലി പോപ് കഴിക്കുന്നതു പോലെ കഴിക്കാം, രുചി അനുസരിച്ച് ചമ്മന്തിയിലോ സാമ്പാറിലോ മുക്കാം. 

ബെംഗളൂരുവിലെ ഈ സ്പെഷൽ ഇഡ്‌ഡലി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തോടെയായിരുന്നു ട്വീറ്റ്, നിരവധിയാളുകളാണ് പ്രതികരണം അറിയിച്ചത്. ചോക്ലേറ്റിൽ പൊതിഞ്ഞ സമോസ രുചിയേക്കാൾ ഭേദമാണെന്നും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുമെന്നുമൊക്കെയാണ് അഭിപ്രായങ്ങൾ...

ഇഡ്ഡലി തയാറാക്കാൻ ഉപയോഗിക്കാവുന്ന സിലിക്കോൺ മോൾഡുകൾ ബേക്കറി ഷോപ്പുകളിൽ ലഭ്യമാണ്.

English Summary : Anand Mahindra's 'Idli on stick' post starts a debate.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA