4000 വർഷം പഴക്കമുള്ള നൂഡിൽസ്...; കുരുക്കഴിച്ചെടുത്ത് കഴിക്കുമ്പോൾ!

HIGHLIGHTS
  • ലോകം മുഴുവനുമുള്ള ഭക്ഷണ പ്രിയരെ കുരുക്കിയിട്ടിരിക്കുന്ന നൂഡിൽസിന്റെ ഉത്ഭവത്തേക്കുറിച്ച്
ancient-noodles
SHARE

ചരിത്രം തേടി പിന്നോട്ടുള്ള യാത്ര നൂഡിൽസിനെക്കുറിച്ചാണെങ്കിൽ കഥകൾ ഒട്ടേറെ കെട്ടു പിണഞ്ഞു കിടക്കുന്നതു കാണാം. അത്ര എളുപ്പമല്ല, അവയുടെ ഇഴപിരിച്ചെടുക്കാൻ. പല രുചികളിൽ, പല രൂപത്തിൽ ലോകം മുഴുവനുമുള്ള ഭക്ഷണ പ്രിയരെ കുരുക്കിയിട്ടിരിക്കുന്ന നൂഡിൽസിന്റെ ഉത്ഭവത്തേക്കുറിച്ച് ഒട്ടേറെ കഥകളുണ്ടെങ്കിലും ഒന്നു വ്യക്തം, നൂറ്റാണ്ടുകൾക്ക് മുൻപേ ഈ ലോകത്ത് നൂഡിൽസുണ്ട്. ചൈനയിൽ നിന്ന് കിട്ടിയ തെളിവുകളാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. 2005ൽ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം 4000 വർഷം പഴക്കമുള്ള നൂഡിൽസ് അടങ്ങിയ ഒരു മൺപാത്രം കണ്ടെത്തിയിരുന്നു.  ബിസി 25 നും 220 നും ഇടയിലുള്ള കിഴക്കൻ ഹാൻ കാലഘട്ടത്തിലെ ഒരു പുസ്തകത്തിലെ ചരിത്ര രേഖകളിലാണ് നൂഡിൽസിനെക്കുറിച്ചുള്ള ആദ്യ പരാമർശം. ഗോതമ്പ്, റാഗി, റവ തുടങ്ങിയവ ഉപയോഗിച്ച് പല  തരത്തിൽ നൂഡിൽസ് തയാറാക്കിയിട്ടുണ്ട്. സിൽക്ക് പാതയിലൂടെയുള്ള മാർക്കോപോളോയുടെ യാത്രാ കാലഘട്ടത്തിൽ ഇന്ത്യയിലും ഇവ ഉപയോഗിച്ചിരുന്നതായി ചരിത്രകാരൻമാർ പറയുന്നു. പിതൃത്വം വ്യക്തമല്ലെങ്കിലും ന്യൂജൻ എന്നു കരുതുന്ന നൂഡിൽസ് എല്ലാ സംസ്കാരങ്ങളിലും മനുഷ്യവർഗത്തോടൊപ്പമുണ്ട്

4000-year-old
2005ൽ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം 4000 വർഷം പഴക്കമുള്ള നൂഡിൽസ് അടങ്ങിയ ഒരു മൺപാത്രം കണ്ടെത്തിയിരുന്നു. Image :KBK Teo, E Minoux et al

നൂഡിൽസ് പ്രസാദം 

കൊൽക്കത്തയിൽ ടാംഗ്ര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചൈനീസ് കാളി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്നത് നൂഡിൽസ്, ചോപ് സൂയി, സ്റ്റിക്കി റൈസ് തുടങ്ങിയ  വിഭവങ്ങളാണ്. 80 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ ക്ഷേത്രം ടിബറ്റൻ, കിഴക്കൻ ഏഷ്യൻ സംസ്കാരത്തിന്റെ സംഗമ ഭൂമിയാണ്. 

നൂഡിൽസ് വിഭവങ്ങൾ

എളുപ്പത്തിൽ തയാറാക്കാവുന്നതും വിശപ്പകറ്റുന്നതുമായ ആഹാരം എന്ന നിലയിൽ നൂഡിൽസ് ഏവരുടെയും ഇഷ്ട ഭക്ഷണമാണ്. വ്യത്യസ്ത റെസിപ്പികൾ കൊണ്ട് സൈബർ ലോകത്ത് നൂഡിൽസ് ചർച്ചാ വിഷയമാണ്. മാഗി മിൽക്ക് ഷേക്ക്, മാഗി നൂഡിൽസ് ലഡു, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളിൽ നൂഡിൽസ് നിറച്ചത് തുടങ്ങിയ വിഡിയോകൾ വൈറലായിരുന്നു.

മുളകിനുള്ളിൽ നൂഡിൽസ് നിറച്ചിരിക്കുന്ന മാഗി മിർച്ചിയും  ഇപ്പോൾ വൈറലാണ്. മുളകു നെടുകെ കീറി അതിനുള്ളിലാണ് നൂഡിൽസ് നിറക്കുന്നത്. ചിത്രങ്ങൾ വൈറലായതോടെ നൂഡിൽസിന്റെ തനതു രുചി നഷ്ടമാക്കുന്നതാണ് ഇത്തരം പരീക്ഷണങ്ങൾ എന്നാരോപിച്ച് നൂഡിൽസ് പ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.

English Summary : The oldest evidence of noodles was from 4,000 years ago in China.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA