കെപോപ് ; ബിടിഎസ് ഉൾപ്പെടെയുള്ള കൊറിയൻ പോപ് ബാൻഡ് താരങ്ങൾ പിന്തുടരുന്ന ഡയറ്റ്

HIGHLIGHTS
  • കൊറിയക്കാരെപ്പൊലെ പേരിൽ പോലും വളരെ സ്ലിം ആൻഡ് ട്രിം ആയ ഭക്ഷണരീതി.
  • ഭക്ഷണം കർശനമായി അളന്നുതൂക്കി കഴിക്കേണ്ടതില്ല.
  • നീണ്ടനാളത്തേക്ക് വളരെ ഫലപ്രദമായ ഒരു ഡയറ്റിങ് രീതി.
K-Pop-Diets
Image Credit : YouTube
SHARE

കൊറിയക്കാരെപ്പൊലെ പേരിൽ പോലും വളരെ സ്ലിം ആൻഡ് ട്രിം ആയ ഭക്ഷണരീതിയാണ് കെപോപ് ഡയറ്റ്, അഥവാ കൊറിയൻ പോപ് ഡയറ്റ്. ബ്ലാക് പിങ്ക്, ബിടിഎസ് തുടങ്ങിയ കൊറിയൻ പോപ് ബാൻഡ് താരങ്ങൾ പിന്തുടരുന്ന ഡയറ്റ് എന്ന നിലയിലാണ് കെപോപ്പിന് ഈ പേരുവീണത്. അപ്പോൾ ഈ ഭക്ഷണരീതി ശീലമാക്കിയാൽ അവരെപ്പോലെ ശരീരവടിവുള്ള സുന്ദരന്മാരും സുന്ദരികളുമായി മാറുമെന്ന് സാരം.

കെപോപ് ഡയറ്റ്

പരമ്പരാഗത കൊറിയൻ വിഭവങ്ങളെയും പാചകരീതിയെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡയറ്റാണിത്. തവിടും മറ്റും കളയാത്ത, അധികം പ്രോസസ് ചെയ്യാത്ത വിഭവങ്ങളാണ് കെപോപ്പിന്റെ പ്രത്യേകത. നീണ്ടനാളത്തേക്ക് വളരെ ഫലപ്രദമായ ഒരു ഡയറ്റിങ് രീതിയായതിനാലാണ് ഇതിന് ദിനംപ്രതി പ്രചാരം ലഭിക്കുന്നത്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതിനൊപ്പം ശരീരത്തിനാകെ ആരോഗ്യം നൽകുമെന്ന് കൊറിയക്കാർ അവകാശപ്പെടുന്നു. തവിടും വൈറ്റമിനുകളും മറ്റു ധാതുക്കളും നഷ്ടപ്പെടാത്ത തരത്തിൽ പാകം ചെയ്ത അധികം കൊഴുപ്പ്, മധുരം എന്നിവ ഒഴിവാക്കിയുള്ള ഒരു ഡയറ്റിങ് രീതിയാണിത്. അതായത് ജങ്ക് ഫൂഡിനെ പടിക്കുപുറത്താക്കി എന്നർഥം. ഈ ഭക്ഷണരീതി ചെയ്തുകഴിഞ്ഞാലും  കെപോപ് വ്യായാമുറകൾ കൂടി ശീലമാക്കിയാൽ ശരീരഭാരം വർ‌ധിക്കാതെ സ്ഥിരമാക്കി നിലനിർത്താനാകും. എന്നാൽ കെപോപ് വ്യായാമങ്ങൾ  അതേപടി പിന്തുടരണമെന്നില്ല. പകരം നമുക്ക് ചെയ്യാൻ പറ്റുന്ന സാധാരണ വ്യായാമമുറകൾ ചെയ്താൽ കാര്യങ്ങൾ ശുഭകരമാകുമെന്ന് ഉറപ്പാണ്. 

bts
Image Credit : KPOP VGK/ YouTube

കെപോപ് ഭക്ഷണം 

ഇഷടഭക്ഷണങ്ങൾ പാടേ ഒഴിവാക്കിയുള്ളതാണ് മറ്റു പല ഡയറ്റിങ് രീതികൾ. എന്നാൽ ഇതിൽ ഇഷ്ടഭക്ഷണം അത്രകണ്ട് ഒഴിവാക്കേണ്ടതില്ല. അതാണ് കെപോപ്പിന്റെ ആകർഷണം. കെപോപ് ഡയറ്റ് കൊറിയൻ ഭക്ഷണം അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും നമുക്ക് നമ്മുടേതായ രീതിയിൽ നാടൻ വിഭവങ്ങൾ ചേർത്ത് ഇതിനെ കസ്റ്റമൈസ് ചെയ്യാം. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഈ ഡയറ്റ് ശീലിക്കാൻ തയാറെടുക്കുന്നവർ ഗോതമ്പ്, പാൽ ഉൽപന്നങ്ങൾ, ഒരുപാട് മധുരം, കൊഴുപ്പ്, എണ്ണ എന്നിവ അടങ്ങിയ വിഭവങ്ങളെ അങ്ങു മറന്നുകളയണം. കൊതിപ്പിക്കുന്ന ഹോട്ടൽ ഭക്ഷണങ്ങളും വേണ്ടെന്നുവയ്ക്കണം. കടകളിൽനിന്ന് വാങ്ങുന്ന അധിക മധുരം ചേർത്ത ജ്യൂസുകൾ, റെഡിമെയ്ഡ് ജ്യൂസുകൾ, സോഡ തുടങ്ങിയ എയ്റേറ്റഡ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കി പകരം നല്ലപച്ചവെള്ളം കുടിക്കാം. 

കേക്കുകൾ, പേസ്ട്രികൾ, ഐസ്ക്രീമുകൾ എന്നിവയ്ക്കു പകരമായി ധാരാളം പഴവർഗങ്ങളും കഴിക്കാം. ഇനി നാലുമണിക്ക് എന്തെങ്കിലും പലഹാരങ്ങൾ കഴിക്കാമെന്നു വച്ചാലും നടക്കില്ല. കെപോപ് ഡയറ്റിൽ സ്നാക്സിന് ഒരു പ്രസക്തിയേയില്ല. അത് പാടേ ഒഴിവാക്കണമെന്ന് ചുരുക്കം. 

കൂടുതൽ കഴിക്കേണ്ട വിഭവങ്ങൾ

ഒരുപാട് പഴങ്ങൾ, പച്ചക്കറികൾ, ചോറ്, മൽസ്യമാംസാദികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. കൊറിയക്കാർ ഇതിന്റെ കൂടെ കിംചി എന്ന ഒരു വിഭവം കൂടി കഴിക്കും. പുളിപ്പിച്ച (ഫെർമെന്റഡ്) കാബേജ് വിഭവമാണിത്. നമ്മുടെ നാട്ടിൽ കിംചി അത്ര പരിചിതവും സുലഭവുമല്ലാത്തതിനാൽ അതിനുപകരം പുളിപ്പിച്ച മറ്റുവിഭവങ്ങൾ കഴിക്കാം. അതായത് ദോശ, ഇഡ്‌ഡലി, വീട്ടിലുണ്ടാക്കുന്ന അച്ചാറുകൾ തുടങ്ങിയവ കിംചിക്ക് പകരമായി ഉപയോഗിക്കാം.

കെപോപ് ഡയറ്റിങ്ങിൽ ഭക്ഷണം കർശനമായി അളന്നുതൂക്കി കഴിക്കേണ്ടതില്ല. പച്ചക്കറി സൂപ്പുകളും മറ്റും കെപോപ്പിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിനാൽ കാലറിയുടെ അളവും കൂടുന്നില്ല. ഇതൊക്കെ കാരണമാണ് ഡയറ്റിങ്ങിൽ  കെപോപ് രീതിക്ക് ആരാധകരേറുന്നത്. 

English Summary : The K-pop weight loss diet encourages people to eat whole, minimally-processed foods, while cutting down processed, unhealthy carbs.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA