ADVERTISEMENT

5 മാസം കൊണ്ടു ഇൻസ്റ്റഗ്രാമിൽ 120K ഫോളോവേഴ്സുണ്ടായ ഷെഫ് അരുൺ വിജയന്റെ അടുപ്പിൽ രുചികൾ തിളച്ചു മറിയുകയാണെങ്കിലും ഇടം കൈയിലെ െഎഫോണിൽ അത് ഷൂട്ട് ചെയ്യുന്നതിലാണ് ഷെഫിന്റെ ശ്രമം. പൊട്ടിത്തെറിക്കുന്ന കടുകിനെ അടക്കിക്കൊണ്ട് മുളകുപൊടിയും മല്ലിപ്പൊടിയും ഇടം വലം ഇഴുകിച്ചേരുമ്പോൾ ഫ്രെയിമിന്റെ ബാലൻസിങ്ങിലും കളറിന്റെ കോംപിനേഷനിലും എണ്ണയിൽ കിടന്നു സവോള വഴന്നു വരുന്നതിന്റെ ശബ്ദത്തിലും ഒക്കെയാണ് അരുണിന്റെ ശ്രദ്ധ. ഒരു മിനുട്ടിൽ താഴെ വരുന്ന സമയത്തിനുള്ളിലാണ്  ഫുഡ് പ്രിപ്പറേഷൻ വിഡിയോ ഷെഫ് അരുൺ തയാറാക്കുന്നത്. ഒട്ടും വിരസമാകാതെ എന്നാൽ രുചിയും കൊതിയും സമാസമമാക്കിയ നല്ല ചൂടു വിഡിയോകൾ!

.
ഷെഫ് അരുൺ വിജയൻ

 

എറണാകുളം കോലഞ്ചേരി സ്വദേശിയായ അരുൺ തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചശേഷം കൊച്ചി ലെ മെറിഡിയനിൽ ജോലി ആരംഭിച്ചു. 7 വർഷമായി മറ്റു പല സ്ഥലത്തും ജോലി ചെയ്ത അരുൺ കോവിഡ് സമയത്താണ് കുക്കിങ്ങ് വിഡിയോകൾ ഷൂട്ട് ചെയ്യാൻ ആരംഭിച്ചത്. ഇപ്പോൾ ഖത്തറിലെ സീഫുഡ് റസ്റ്ററന്റിൽ ഹെഡ് ഷെഫ്.

മനോരമഓൺലൈൻ വായനക്കാർക്കായി അരുൺ നാല് ക്രിസ്മസ് സ്പെഷൽ റെസിപ്പികളാണ് തയാറാക്കുന്നത്.

beef-roast

 

lemon-rice

∙വെളിച്ചെണ്ണയിൽ കിടന്നു വഴന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റിനോടു ചേർന്ന് ഗോൾഡന്‍ ബ്രൗൺ നിറമാറ്റം സംഭവിച്ച സവാളയും മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകു പൊടി എന്നിവയും കൂട്ടകൂടുമ്പോൾ തന്നെ കിടിലൻ രുചിമണം വന്നു തുടങ്ങും. ചെറുതായി അരിഞ്ഞ തക്കാളി വെന്തുടയുമ്പോൾ ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി വേവിച്ച വലിയ കഷണം ബീഫ് ചേർത്തിളക്കുമ്പോഴേ കഴിക്കാൻ തോന്നും. തേങ്ങാപ്പാലിൽ കിടന്ന് ബീഫ് അലിഞ്ഞു തുടങ്ങുമ്പോൾ ചെറിയ ഉളളിയും കറിവേപ്പിലയും പച്ചമുളകും കൂടി ചതച്ചത് ബീഫിനു മുകളിലായി ഇട്ടു വിളമ്പിയാൽ പിന്നെ കഴിച്ചിട്ടേ എഴുന്നേൽക്കൂ. ബീഫ് ചില്ലിറോസ്റ്റ്

tender-coconut-carrot-payasam

∙നല്ല കിടിലൻ ആവോലി പൊരിച്ചെടുത്തത് ഡ്രൈ ലമണിന്റെ രുചി മുന്നിട്ടുനിൽക്കുന്ന റൈസിലേയ്ക്ക് വച്ച് അതിലും കിടിലൻ ഗ്രേവിയിൽ പൊതിഞ്ഞെടുത്ത പോംഫ്രെറ്റ് ഡ്രൈ ലെമൺ റൈസ് മാരിനേറ്റ് ചെയ്ത ആവോലി ഒലീവ് ഓയിലിൽ വേവുമ്പോൾ തന്നെ എന്നെ കഴിക്കോ എന്നെ കഴിക്കോ എന്നു പറയുന്നതായി തോന്നും. പിന്നാലെ ഒലീവ് ഓയിലിൽ സവാളയും ജീരകപ്പൊടിയും പഴുത്ത തക്കാളിയും റെഡ്– ഗ്രീൻ കാപ്സിക്കവും അൽപം വേവുമ്പോൾ മുളകുപൊടിയും ഇട്ട് മൂത്തുവരുമ്പോൾ വിശപ്പ് വണ്ടിപിടിച്ച് എത്തും. പിന്നാണ് മറ്റൊരു രുചി മാജിക്!! പാനിൽ ഒഴിച്ച ഒലീവ് ഓയിലിൽ കാപ്സിക്കവും സവാളയും കുറച്ചു ‍ഡ്രൈ ലെമണിന്റെ ഫ്ളെഷും മിക്സ് ചെയ്ത് ഉപ്പിട്ട് വേവിച്ച ബസ്മതി റൈസ് ഇതിലേക്ക് ചേർത്ത് ഫ്രൈ ചെയ്ത് അണ്ടിപ്പരിപ്പും കിസ്മിസും സവാളയും കുറച്ച് പുളി വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്താൽ റൈസ് റെഡി. കൊതിയെ പിടിച്ചു നിർത്താൻ കഴിവുണ്ട് എങ്കിൽ പ്ലേറ്റിലേക്ക് റൈസ് സെറ്റ് ചെയ്ത് നേരത്തെ ഗ്രിൽ ചെയ്ത ഫിഷ് മുകളിൽ വച്ച് അതുക്കും മേലേ മസാല പൊതിഞ്ഞ് പൊടിയായി അരിഞ്ഞ മല്ലിയിലയും വെള്ള നിറത്തിലുള്ള എള്ളും ഇട്ടു കഴിഞ്ഞാൽ പോംഫ്രെറ്റ് ഡ്രൈ ലെമൺ റൈസ് റെഡി.പോംഫ്രെറ്റ് ഡ്രൈ ലെമൺ റൈസ്

fish-ulli

∙കരിക്കിന്റെ വെളുപ്പിൽ കാരറ്റിന്റെ ചുവപ്പു ചേർന്ന നല്ല പൂ പോലത്തെ കരിക്ക് കാരറ്റ് പായസം. ഒരു ലിറ്റർ പാലിൽ ഒരു ലിറ്റർ വെള്ളം ചേർത്തത് തിളച്ചു വറ്റുമ്പോൾ ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർക്കും. വെന്തുവരുമ്പോൾ വെളുത്തനിറം മാറി സുന്ദര അരുണിമ നിറമാകും!! ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചൂടാറാൻ വയ്ക്കുമ്പോഴേ കുടിക്കാൻ തുടങ്ങരുത്. ചെറുതായി അരിഞ്ഞ കരിക്കിൻ കാമ്പ് കരിക്കിൻ വെള്ളത്തിൽ അൽപം വേവിച്ച് വറ്റിച്ചു വച്ചിരിക്കുന്ന പാലിലേക്ക് ഇട്ടു നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്മിസും കുറച്ചു ഏലക്ക പൊടിയും ചേർത്ത് യോജിപ്പിച്ചാൽ ടെൻഡർ കോക്കനട്ട് കാരറ്റ് പായസം റെഡി. കരിക്കിൻ ഷെല്ലിലേക്ക് സെർവ് ചെയ്ത് കുറച്ച് ബദാം മുറിച്ചതും പുതിനയിലയും ചെത്തിപ്പൂവും ഇട്ട് ഗാർണിഷ് ചെയ്താൽ നല്ല ഗുമ്മാകും. കുടിക്കുമ്പോഴോ ചെറുമധുരകരിക്കിന്റെ നനുനനുത്ത രുചിയും. കരിക്ക് കാരറ്റ് പായസം

∙ചുട്ടെടുത്ത ഉള്ളിയും വറ്റൽ മുളകും വെളുത്തുള്ളിയും അരച്ചത് ആവോലിയിൽ തേച്ച് വാഴയിലയിൽ പൊതിഞ്ഞ് ഫ്രൈ ചെയ്തെടുത്ത മീൻ ചുട്ടുള്ളി വളരെ കുറച്ചു ചേരുവയിൽ ഒരു പുത്തൻ മീൻ രുചിയാണ് ഇതു തരുന്നത്. ഉള്ളിയും വറ്റൽ മുളകും വെളുത്തുള്ളിയും അടുപ്പിൽ ചുട്ടെടുക്കുന്ന മണം വരുമ്പോൾ തന്നെ രുചിയുടെ ബോംബ് പൊട്ടും. ഇതൊരു ബൗളിലേക്കിട്ട് ഉപ്പും മഞ്ഞൾപ്പൊടിയും വാളൻപുളി വെള്ളവും ചേർത്ത് ചതച്ചെടുത്ത് കുറച്ച് വെളിച്ചെണ്ണയിൽ യോജിപ്പിച്ചെടുക്കുമ്പോൾ പകുതി റെഡിയായി. കഴുകി വരഞ്ഞു വച്ച മീനിലേക്ക് മസാല നന്നായി തേച്ച് മാരിനേറ്റ് ചെയ്യുമ്പോൾ തന്നെ മീനിന് ഒരഴക് ആകും. ഒരു തുണ്ട് വാഴയിലയിൽ ഒരു തണ്ട് കറിവേപ്പില വച്ച് മാരിനേറ്റ് ചെയ്ത മീൻ വച്ച് പൊതിഞ്ഞ് ഒരു തവയിൽ ഗ്രിൽ ചെയ്യുക. നന്നായി ചൂടായി വരുമ്പൾ കുറച്ച് വെള്ളം തവയിൽ ഒഴിച്ചു കൊടുക്കുക. എന്റെ ബ്രോ വാടി വരുന്ന വാഴയിലയിലേയ്ക്ക് വെള്ളം വീണ് തെറിക്കുമ്പോളുള്ള ശബ്ദവും മുളകിന്റെയും ഉള്ളിയുടെയും ഉള്ളിൽ കിടന്നു വേവുന്ന മീനിന്റെ മണവും ഒരു രക്ഷയുമില്ല!! രണ്ടു വശവും തിരിച്ചും മറിച്ചും വേവിച്ചെടുത്തിട്ട് ചൂടോടെ കപ്പയുടെ കൂടെയോ ചോറിന്റെ കൂടെ കഴിക്കണം. മീൻ ചുട്ടുള്ളിക്ക് ഒരുമ്മ കൊടുക്കാൻ തോന്നും. മീൻ ചുട്ടുള്ളി 

 

English Summary : Christmas Special Recipes by Chef Arun Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com