ADVERTISEMENT

21 വർഷത്തെ ഇടവേളയ്ക്കു ശേഷം മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടു വന്ന ഹർനാസ് സന്ധു പാചകം ഏറെ ഇഷ്ടമുള്ള ഒരാളാണ്. ബ്യൂട്ടി പെജന്റ്സ് എന്ന പേജിൽ വന്ന ഹർനാസിന്റെ പാചക വിഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഷെഫ് ആദിശ്രിയ്ക്കൊപ്പം ആൽമണ്ട് ബെറി ഹൽവയും സാഫ്രൺ പൂരിയും വിശ്വസുന്ദരി തയാറാക്കുന്നത്. ഗ്ലൂട്ടൺ ഇല്ലാത്ത ഹെൽത്തി റെസിപ്പിയാണിത്. ഡയറ്റ് ഇല്ലാത്ത ദിവസങ്ങളിൽ കഴിക്കാവുന്നൊരു വിഭവമാണ്. ഹൽവ കഴിക്കാൻ ഏറെ ഇഷ്ടമാണെന്നും ഹർനാസ് പറഞ്ഞു.

 

ആൽമണ്ട് ബെറി തയാറാക്കുന്ന വിധം

 

ആൽമണ്ട് പൊടി, റാസ്ബെറീസ്, ഏലക്കാപ്പൊടി, പിസ്താഷ്യു, നെയ്യ്, കഴിക്കാൻ പറ്റുന്ന പൂക്കൾ, ജാഗറി ഷുഗർ, ആൽമണ്ട് മിൽക്ക് ചേർത്ത് റാസ്ബറീസ് അരച്ചത് എന്നിവയാണ് ബെറി ഹൽവ തയാറാക്കാൻ വേണ്ടത്. 

 

ചൂടായ നെയ്യിൽ ആൽമണ്ട് പൊടി ഗോൺഡൻ നിറത്തിൽ വറുത്തെടുക്കാം.

 

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി ജാഗറി ഷുഗറും റാസ്ബറീസ് അരച്ചതും ചേർത്ത് ചൂടായി വരുമ്പോൾ ഈ മിശ്രിതത്തിലേക്കു വറുത്തെടുത്ത ആൽമണ്ട് പൊടി കുറേശ്ശേ ചേർത്ത് യോജിപ്പിച്ചെടുക്കാം. തീ ഓഫാക്കി ഏലക്കാപ്പൊടിയും പിസ്താഷ്യു പൊടിച്ചതും ചേർത്ത് വാങ്ങാം.

 

English Summary : Harnaaz Sandhu Learns Some Healthy Food Recipes With Chef Aadishree Chury.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com