ADVERTISEMENT

നല്ല ഭക്ഷണമൊരുക്കിയാൽ ഒരാളുടെ മനസ്സിലേക്കുള്ള വഴി തുറക്കുമെന്നൊരു ചൊല്ലുണ്ട്. പക്ഷേ നന്നായി ഭക്ഷണം കഴിപ്പിച്ചാലും പ്രണയമങ്ങു തെളിഞ്ഞു കത്തുമെന്നു പറഞ്ഞു തരുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. ഭക്ഷണം കഴിക്കുന്നതും ഒരു കലയാണ്. സ്പൂണും ഫോർക്കും ചോപ്സ്റ്റിക്കുമൊക്കെ ഉപയോഗിക്കുമ്പോൾ തീൻമേശ വൃത്തികേടാക്കാതെ കഴിക്കാൻ ചെറുതല്ലാത്ത വൈദഗ്ധ്യം വേണം.

 

ന്യൂഡിൽസ് പോലെയുള്ള വിഭവങ്ങൾ ചോപ്സറ്റിക്കും ഫോർക്കും കൊണ്ടു കഴിക്കേണ്ടതെങ്ങനെയെന്ന് പലർക്കും അത്രയും പിടിയില്ല. വീട്ടിലാണെങ്കിൽ അത്തരം വിഭവങ്ങൾ കൈകൊണ്ട് വാരിക്കഴിക്കുന്നതാണ് പലരുടെയും പതിവ്. ഗ്വാളിയാറിലെ ഒരു റസ്റ്ററന്റിൽ നിന്നും പകർത്തിയ പ്രണയം തുളുമ്പുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. 

 

തീൻമേശയിലിരിക്കുന്ന ന്യൂഡിൽസ് ചോപ്സ്റ്റിക് ഉപയോഗിച്ച് എങ്ങനെ കഴിക്കണമെന്ന് ഭാര്യയെ പഠിപ്പിച്ചു കൊടുക്കുന്ന ഒരു ഭർത്താവിലാണ് വിഡിയോ തുടങ്ങുന്നത്. ചോപ്സ്റ്റിക് പിടിക്കേണ്ട രീതിയും അതുപയോഗിച്ച് ആഹാരമെടുക്കുന്ന രീതിയും ഭർത്താവ് കാണിച്ചു കൊടുത്തപ്പോൾ വളരെ തന്മയത്വത്തോടെ അത് അനുകരിക്കുന്ന ഭാര്യയെയും വിഡിയോയിൽ കാണാം. ഭക്ഷണത്തിൽ നിന്നും ഒരു തരിപോലും താഴെക്കളയാതെ വളരെ വൈദഗ്ധ്യത്തോടെയാണ് അവർ ചോപ്സ്റ്റിക് ഉപയോഗിച്ചത്. 

 

പ്രണയമെന്നാൽ ഓരോദിവസവും ഓരോ പുതിയ കാര്യം പഠിക്കുക എന്നതാണെന്ന തലക്കെട്ടോടെ അപ്‌ലോഡ് ചെയ്യപ്പെട്ട വിഡിയോ വളരെപ്പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രണയത്തിലൂടെ പഠിക്കുന്ന പാഠങ്ങൾ അത്രപ്പെട്ടന്നൊന്നും മറക്കില്ലെന്നും അതു വേഗം പഠിച്ചെടുക്കാൻ സാധിക്കുമെന്നും അതുകൊണ്ടാണ് ചോപ്സ്റ്റിക് കൊണ്ട് എങ്ങനെ ഭക്ഷണം കഴിക്കണമെന്ന്  ഭർത്താവ് ഒരു വട്ടം മാത്രം കാണിച്ചുകൊടുത്തപ്പോൾത്തന്നെ ഭാര്യ അത് ഹൃദിസ്ഥമാക്കിയതെന്നും പറഞ്ഞുകൊണ്ടാണ് ആളുകൾ പ്രണയം തുളുമ്പുന്ന ഈ ദൃശ്യങ്ങൾ പങ്കുയ്ക്കുന്നത്.  

 

Content Summary : Husband Teaches Wife How To Use Chopsticks In Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com