ADVERTISEMENT

കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട സ്നാക് ആണ് പോപ്കോൺ. മുഴുധാന്യങ്ങളുടെ ഗണത്തിൽ പെടുന്നതിനാൽ പോഷകപ്രദമാണ്. ഇതിൽ നാരുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

 

കുട്ടികൾക്ക് പോപ്കോൺ വീട്ടിൽ തന്നെ തയാറാക്കി നൽകുന്നതാണു നല്ലത്. പോപ്കോൺ തയാറാക്കുന്നതിന് പോപ്കോൺ കേർണൽ (ഡ്രൈ ചോളം) ബട്ടർ/നെയ്യ് ചേർത്ത് നന്നായി ചൂടായ കടായിയിലേക്ക് ഇട്ട് മൂടി വയ്ക്കുക. ഇതു മീഡിയം ഫ്ലെയിമിൽ മൂന്നു നാലു മിനിറ്റ് വയ്ക്കുമ്പോൾ പൊങ്ങി വരും. ഇതിലേക്ക് ചീസ് ഗ്രേറ്റ് ചെയ്തതോ, തേനോ ചേർത്ത് കുട്ടികൾക്ക് നൽകാം.

 

കുട്ടികൾ ഇഷ്ടപ്പെടുന്ന കാരമൽ പോപ്കോൺ തയാറാക്കാം. പഞ്ചസാര കാരമലൈസ് ചെയ്തതിലേക്ക് തയാറാക്കിയ പോപ്കോൺ ചൂടോടെ തന്നെ ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് എള്ളു വറുത്തതും കൂടി ചേർത്താൽ കൂടുതൽ പോഷകപ്രദമാക്കാം. 

 

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പോപ്കോൺ നൽകുന്നത് അപകടമാണ്. ഇവ നന്നായി ചവച്ചരച്ചു കഴിക്കാൻ ചെറിയ കുട്ടികൾക്കു സാധിക്കില്ല. അങ്ങനെ പോപ്കോൺ ശ്വാസകോശത്തിൽ എത്താനുള്ള സാധ്യത കൂടുതലാണ്.

 

തയാറാക്കിയത് 

ജീനാ വർഗീസ്

ന്യൂട്രിഷനിസ്റ്റ്, ആലപ്പുഴ

 

Content Summary : When can kids have popcorn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com