ADVERTISEMENT

വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഫുഡ്വ്ളോഗറായ കീർത്തി നായർ. തന്റെ നായ്ക്കുട്ടിയായ ‘ബേയ്​ലി ദ ബോസ് ഡോഗ്’ (കുഞ്ഞൻ) ന്റെ നാലാം ജന്മദിന ആഘോഷത്തിന് സ്പെഷൽ കേക്ക്, കപ്പ് കേക്ക് രുചികളാണ് കീർത്തി ഒരുക്കിയത്. കേക്ക് മുറിച്ച് ബെയ്‌ലിയുടെ വായിൽ കൊടുക്കുന്ന വിഡിയോ ഇൻസ്റ്റയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

 

ബെയ്‌‌ലിക്കൊപ്പമുള്ള മറ്റു വിഡിയോകളും കീർത്തി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അതിൽ തന്നെ ചോറു വാരി ഉരുള ഉരുട്ടി വാൽസല്യത്തോടെ അവനെ കഴിപ്പിക്കുന്ന വിഡിയോയും മറ്റും ഒരുപാട് ആളുകൾ പങ്കു വച്ചതാണ്. ഫുഡ്വ്ളോഗറായ കീർത്തി ബെയ്‌ലിയുടെ ഭക്ഷണകാര്യത്തിലും വളരെയധികം ശ്രദ്ധ പുലർത്തുന്നുണ്ട്. 

 

അങ്കമാലിയിൽ നിന്നൊരു മാക്രോൺ ഗേൾ!

 

അങ്കമാലി സ്വദേശിനിയായ കീർത്തി ജോലി ചെയ്യുന്നത് ഐടി മേഖലയിലാണ്. 7 വർഷം മുൻപാണ് കീർത്തി ഭർത്താവിനൊപ്പം യു.കെ യിൽ എത്തുന്നത്. താമസിക്കുന്ന സ്ഥലത്ത് കേരളാ ഫുഡ് കിട്ടുന്ന ഒരു റസ്റ്ററന്റ് പോലും ഇല്ല. രണ്ടു പേരും നാടൻ രുചികൾ ഏറെ ഇഷ്ടപ്പെടുന്നതു കൊണ്ട് ആദ്യമൊക്കെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചായിരുന്നു പാചകം. അങ്ങനെ തയാറാക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങൾ എടുത്ത് അമ്മയ്ക്ക് അയച്ചു കൊടുക്കുന്നതും ഒരു പതിവായിരുന്നു. എങ്കിൽ ഇതൊക്കെ ബ്ലോഗാക്കി കൂടേ എന്ന് ചോദിച്ചതും അമ്മയാണ്. പാചകത്തിനൊപ്പം ഫുഡ് വ്ലോഗിങ്ങിൽ താത്പര്യം ഉണ്ടെങ്കിലും സമയക്കുറവ് ഒരു പ്രശ്നമാണ്. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ മാക്രോൺ ഗേൾ (macaron_gal)എന്ന പേരിൽ പോസ്റ്റുകളിലേക്ക് എത്തുന്നത്.  ഇപ്പോൾ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് ലക്ഷത്തിലേക്കു എത്തുന്നു! 

 

നെല്ലിക്ക അരച്ചു കലക്കീത്, താറാവ് മപ്പാസിനൊപ്പം വട്ടയപ്പം, തോരൻ, ചമ്മന്തി, മീൻ കറി, മീൻ വറുത്തത്, സദ്യ, പായസം മലയാളിയെ കൊതിപ്പിക്കാനുള്ള എല്ലാ വിഭവങ്ങളും കളർഫുള്ളായി കീർത്തിയുടെ പേജിലുണ്ട്. ടോപ് കേരളാ കുസിൻ ബ്ലോഗേഴ്സ് ലിസ്റ്റിലും കീർത്തിയുടെ പേജ് എത്തിയിട്ടുണ്ട്. നാട്ടിൽ ലഭിക്കുന്ന പല ചേരുവകളുടെയും ലഭ്യത കുറവ് ഉണ്ടെങ്കിലും വിട്ടുകൊടുക്കാൻ കീർത്തി തയാറല്ല. നാടൻ രുചികൾ കഴിക്കാൻ തയാറാക്കുന്നത് തന്നെയാണ് ചിത്രങ്ങളാക്കുന്നത്. ചിത്രങ്ങൾക്കു വേണ്ടി മാത്രം വിഭവങ്ങൾ തയാറാക്കാറില്ല. 

 

English Summary : Bailey_d_bossdog Birthday Celebration, Instagram viral video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com